ഡോ. എ. ഹരീഷിനെ എംഎൽഎ സി.കെ. കാസിം ആദരിക്കുന്നു.
തിരുവമ്പാടി: ദേശീയ അധ്യാപക അവാർഡ് നേടിയ തിരുവമ്പാടി ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടർ ഡോ. എ. ഹരീഷിന് സ്വീകരണം നൽകി. സി.കെ. കാസിം എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. എംഎൽഎ സി.കെ. കാസിം അവാർഡ് ജേതാവിനെ അനുമോദിച്ചു. ചടങ്ങിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയായ ‘തൂഫാൻ - നാർക്കോ ഹണ്ട്’ അസംബ്ലിയും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
ഐടിഐ പ്രിൻസിപ്പൽ എ.ജെ. ഹരിശങ്കർ, പരിശീലന ഇൻസ്പെക്ടർ വി.കെ. അനൂപ്, പിടിഎ പ്രസിഡന്റ് വി.പി. അനിൽകുമാർ, ട്രെയിനീസ് കൗൺസിൽ പ്രതിനിധി മുഹമ്മദ് അഫ്സൽ, സ്റ്റാഫ് അംഗങ്ങളായ പി. അബ്ദുൽ സലിം, മെഹബൂബ്, കെ.പി. സലിം, ദിലീപ് രാജ്, ഷമീർ എന്നിവർ പ്രസംഗിച്ചു.
കൊടിയത്തൂർ: ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കാരക്കുറ്റി സ്വദേശി ഇല്ലക്കണ്ടി അസീസിനെ കാരക്കുറ്റി ഗവ. എൽപി സ്കൂൾ ആദരിച്ചു.
പിടിഎ കമ്മിറ്റിയുടേയും അധ്യാപകരുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്കൂളിലെത്തിയ അസീസ് മാസ്റ്റർ വിദ്യാർഥികളും അധ്യാപകരുമായി ഏറെ നേരം സംവദിച്ചു. പരിപാടി റിട്ട. പ്രധാനാധ്യാപിക എം.പി. ഷക്കീല ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് ഷസ്നിയ അധ്യക്ഷയായി. പ്രധാനാധ്യാപിക ഷൈജ, അധ്യാപകരായ സഫിയ, ഷംന, മുൻ പ്രധാനാധ്യാപിക കെ.ശാരദ, ധന്യ എന്നിവർ പ്രസംഗിച്ചു.