x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യാ​യ അ​മ്മ​യെ മ​ര്‍​ദി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 11, 2026 12:16 AM IST | Updated: September 11, 2026 12:16 AM IST

വേണു

കൊ​ല്ലം: ച​വ​റ ത​ട്ടാ​ശേ​രി​യി​ല്‍ വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മ​ണ്ണ​ന്ത​റ വീ​ട്ടി​ല്‍ ശ്യാ​മ​ള​യ​മ്മ​യ്ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ള​യ മ​ക​നാ​യ വേ​ണു (44)വാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ളേ​ക്കാ​ള്‍ ത​നി​ക്ക് സ്വ​ത്ത് വീ​തം വെ​ച്ച് ന​ല്‍​കി​യ​തി​ല്‍ കു​റ​വ് വ​ന്ന​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം.

അ​മ്മ നി​ല​വി​ളി​ച്ച് അ​പേ​ക്ഷി​ച്ചി​ട്ടും മ​ക​ന്‍ മ​ര്‍​ദ​നം തു​ട​ര്‍​ന്നി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ന​ഴ്സ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ക്രൂ​ര​ത പു​റ​ത്ത​റി​ഞ്ഞ​ത്.

ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​വ​റ പൊ​ലീ​സ് ഉ​ട​ന്‍ ത​ന്നെ കേ​സെ​ടു​ക്കു​ക​യും പ്ര​തി​യാ​യ വേ​ണു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും ഷ​ര്‍​ട്ട് തൂ​ക്കി​യി​ടു​ന്ന ഹാം​ഗ​ര്‍ ഉ​പ​യോ​ഗി​ച്ചു ത​ല്ലു​ന്ന​തും അ​മ്മ വാ​വി​ട്ടു നി​ല​വി​ളി​ക്കു​ന്ന​തു​മാ​ണ് ഒ​ന്ന​ര മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഉ​ള്ള​ത്. വി​ഡി​യോ പു​റ​ത്താ​യ​തോ​ടെ പൊ​ലിസ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ശ്യാ​മ​ള​യ​മ്മ​യ്ക്ക് മൂ​ന്നു മ​ക്ക​ളാ​ണു​ള്ള​ത്. ര​ണ്ട് ആ​ണും ഒ​രു പെ​ണ്ണും. ര​ണ്ടാ​മ​ത്തെ മ​ക​നാ​യ വേ​ണു​വി​നൊ​പ്പ​മാ​ണ് അ​മ്മ താ​മ​സം. ഇ​യാ​ള്‍ അ​വി​വാ​ഹി​ത​നാ​ണ്. മൂ​ത്ത​മ​ക​ന്‍ വി​മു​ക്ത​ഭ​ട​നാ​ണ്. ഇ​ദ്ദേ​ഹം അ​മ്മ​യെ സ​ഹാ​യി​ക്കാ​നാ​യി ഹോം ​ന​ഴ്‌​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ എ​ടു​ത്ത വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഇ​വ​രു​ടെ മൊ​ഴി​യി​ലാ​ണ് ച​വ​റ പൊ​ലിസ് കേ​സെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന വേ​ണു അ​മ്മ​യെ സ്ഥി​ര​മാ​യി മ​ര്‍​ദി​ക്കു​മാ​യി​രു​ന്നെ​ന്ന് പൊ​ലിസ് പ​റ​ഞ്ഞു. വ​യോ​ധി​ക​യു​ടെ ഭ​ര്‍​ത്താ​വ് നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. കെ​എം​എം​എ​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി​യാ​യ വേ​ണു.

Tags : Son arrested NattuVishasham DistrictNews

Recent News

Corehub Up