പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിൽ രാത്രിയും പകലും സാമൂഹ്യവിരുദ്ധ ശല്യം ഏറുന്നതിനാലും പൊതുസമൂഹത്തിനും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതുംകൊണ്ട് അടിയന്തരമായി ബസ് സ്റ്റാൻഡിൽ പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് വ്യാപാരി-വ്യവസായി സമിതി പെരുന്ന യൂണിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.
സമിതി ഏരിയാ കമ്മിറ്റി ഹാളിൽ നടന്ന കൺവൻഷൻ വ്യാപാരി-വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജി. സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും മോഹൻകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോൺസൺ ജോസഫ്, എം.കെ. ബിജു, ബാബു പത്താൻ. നെജിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സോണി സെബാസ്റ്റ്യൻ (പ്രസിഡന്റ്), നജിമോൻ (സെക്രട്ടറി), ജോൺസൺ ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham police aid post Perunna bus stand.