ബിജു
അഞ്ചല്‍ : ഇടമുളക്കല്‍ പഞ്ചായത്തിലെ ഇടയം മാസ് ലൈബ്രറിയില്‍ കാപ്പ കേസ് പ്രതിയുടെ ആക്രമണം. ഇടയം പുത്തന്‍ വീട്ടില്‍ നിക്കര്ബിജു എന്ന് വിളിക്കുന്ന ബിജുവാണ് ലൈബ്രറിയില്‍ അതിക്രമം കാണിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് ലൈബ്രറിക്കുള്ളില്‍ കടന്ന ബിജു അസഭ്യം പറഞ്ഞുകൊണ്ട് ഇവിടെയുണ്ടായിരുന്ന കസേരകള്‍ അടിച്ചു തകര്‍ത്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ അസഭ്യം വിളിച്ചുകൊണ്ട് പാഞ്ഞാടുത്ത ബിജു അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ പൊലിസില്‍ വിവരം അറിയിച്ചു. പൊലിസിനെ അറിയിച്ചുവെന്ന് മനസിലാക്കിയ ബിജു ഇവിടെനിന്നും കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ അഞ്ചല്‍ പൊലിസ് ബിജുവിനെ അയാളുടെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Tags : arrested NattuVishasham DistrictNews