ഇമ്പിച്ചിക്കോയ
കടയ്ക്കല്‍ : മതപഠനത്തിനായി മദ്രസയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് അറസ്റ്റില്‍. കടയ്ക്കല്‍ ഊന്നുകല്ല് ഉബൈസ് മനസിലില്‍ ഇമ്പിച്ചിക്കോയ (62) യാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ രണ്ട് പോക്സോ കേസുകളാണ് കടയ്ക്കൽ പൊലിസ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും നാളുകളിലായി മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ ഇമ്പിച്ചിക്കോയ.
അധ്യാപകന്റെ ശല്യം സഹിക്കാതെ വന്നതോടെ കുട്ടികള്‍ വിവരം വീടുകളില്‍ അറിയിച്ചു. മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടികളോട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കുകയും കേസെടുക്കാന്‍ കടയ്ക്കല്‍ പൊലിസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
തുടര്‍ന്നു കുട്ടികളുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയ പൊലിസ് പോക്സോ ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വൈദ്യപരിശോധനയും തെളിവെടുപ്പും പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.