പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: നൂറുമേനി സീസണ്-4 ഗ്രാന്‍ഡ് ഫിനാലെ ക്വിസ് ഇന്ന് രാവിലെ 10ന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. ഡോ. കുര്യന് മൂലയില്‍, നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ജനറല്‍ കണ്‍വീനര്‍മാരായ ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ എന്നിവര്‍ പ്രസംഗിക്കും.
ലിസമ്മ ജോസഫ് നൂറ്റെട്ടില് ആന്‍ഡ് ടീം (കുട്ടനാട് റീജിയന്), വര്‍ഗീസ് കുരുവിള കുന്നുംപുറത്ത് ആന്‍ഡ് ടീം (കോട്ടയം റീജിയന്), കാര്‍മല്‍ ജോസ് മാറാട്ടുകളം ആന്‍ഡ് ടീം (ചങ്ങനാശേരി റീജിയന്), ജിസാ ജോര്‍ജ് കൂരിക്കാട് ആന്‍ഡ് ടീം (നെടുംകുന്നം റീജിയന്), എന്‍.എഫ്. ഫ്രാന്‍സിസ് നാഞ്ഞിലത്ത് (തിരുവനന്തപുരം റീജിയന്) എന്നിവര്‍ പങ്കെടുക്കും. ഡോ. റൂബിള്‍ രാജ് ക്വിസ് മത്സരം നയിക്കും. നൂറുമേനി സീസണ്-4 സമാപനസമ്മേളനം നാളെ രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
Tags : Local News Nattuvishesham 'Noorumeni Season 4 Grand Finale