വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ച് രാജ്യത്ത് റിക്കാർഡ് യാത്രാത്തിരക്ക്. 7.2 കോടിയിലധികം അമേരിക്കക്കാർ അതായത് 72 ദശലക്ഷം പേർ സ്വന്തം വീടുകളിൽ നിന്ന് കുറഞ്ഞത് 50 മൈൽ ദൂരമെങ്കിലും യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ കണക്ക്.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലും അന്തർസംസ്ഥാന ഹൈവേകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി വിമാന സർവീസുകൾ പൂർണമായും ബുക്ക് ചെയ്യപ്പെട്ടു. പ്രധാന റോഡുകളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
യാത്രക്കാർ സാധാരണയേക്കാൾ നേരത്തെ യാത്ര ആരംഭിക്കണമെന്ന് ഗതാഗത വകുപ്പ് നിർദേശിച്ചു. വിമാനയാത്രക്കാർ ആവശ്യമായ സമയം മുൻകൂട്ടി വിമാനത്താവളങ്ങളിൽ എത്തണം. അവധിക്കാലം മുഴുവൻ തിരക്ക് തുടരുമെന്നാണ് വിലയിരുത്തൽ.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി കുടുംബസമേതം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഇത്തവണത്തെ റിക്കാർഡ് തിരക്കിന് പ്രധാന കാരണം.
250-ാം വാർഷികം കൂടിയായതിനാൽ ആഘോഷങ്ങൾ വിപുലമായ രീതിയിലാണ് നടക്കുന്നത്.