x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി​യി​ൽ റി​ക്കാ​ർ​ഡ് യാ​ത്ര; 7.2 കോ​ടി അ​മേ​രി​ക്ക​ക്കാ​ർ റോ​ഡി​ലും ആ​കാ​ശ​പാ​ത​യി​ലും

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 4, 2026 04:51 PM IST | Updated: July 4, 2026 04:51 PM IST

യാത്രക്കാരുടെ തിരക്ക്

വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യു​ടെ 250-ാം സ്വാ​ത​ന്ത്ര്യ​ദി​ന അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് റിക്കാ​ർ​ഡ് യാ​ത്രാ​ത്തി​ര​ക്ക്. 7.2 കോ​ടി​യി​ല​ധി​കം അ​മേ​രി​ക്ക​ക്കാ​ർ അ​താ​യ​ത് 72 ദ​ശ​ല​ക്ഷം പേ​ർ സ്വ​ന്തം വീ​ടു​ക​ളി​ൽ നി​ന്ന് കു​റ​ഞ്ഞ​ത് 50 മൈ​ൽ ദൂ​ര​മെ​ങ്കി​ലും യാ​ത്ര ചെ​യ്യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ​ക്ക്.

രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​ന്ത​ർ​സം​സ്ഥാ​ന ഹൈ​വേ​ക​ളി​ലും ക​ന​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും ബു​ക്ക് ചെ​യ്യ​പ്പെ​ട്ടു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു.

യാ​ത്ര​ക്കാ​ർ സാ​ധാ​ര​ണ​യേ​ക്കാ​ൾ നേ​ര​ത്തെ യാ​ത്ര ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വി​മാ​ന​യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​മാ​യ സ​മ​യം മു​ൻ​കൂ​ട്ടി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്ത​ണം. അ​വ​ധി​ക്കാ​ലം മു​ഴു​വ​ൻ തി​ര​ക്ക് തു​ട​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​സ​മേ​തം വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് ഇ​ത്ത​വ​ണ​ത്തെ റിക്കാ​ർ​ഡ് തി​ര​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.

250-ാം വാ​ർ​ഷി​കം കൂ​ടി​യാ​യ​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

Tags : US250 IndependenceDay2026 TravelRush

Recent News

Corehub Up