തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മുഖ്യപ്രഭാഷകനായ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

കോൺഫറൻസ് പരിപാടി അവസാനിക്കുന്നതുവരെ മെത്രാപ്പോലീത്ത മൗട്ടൺടൗണിലെ ഭദ്രാസന ചാൻസറിയിൽ താമസിക്കും. തുടർന്ന് കോൺഫറൻസിൽ പങ്കെടുക്കുന്നതിന് ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
Tags : Dr. Thomas Mar Athanasius Metropolitan Warmly Welcomed New York Airport