x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ

റോ​ണി കു​രി​ശി​ൽ​പ​റ​മ്പി​ൽ
Published: July 4, 2026 05:18 PM IST | Updated: July 4, 2026 05:18 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡ​ബ്ലി​ൻ: ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വ് തു​ട​ക്കം കു​റി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ളാ​യി കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഡ​ബ്ലി​നി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു.

യു​കെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ 2026 ജ​നു​വ​രി നാ​ലാം തീ​യ​തി ഡ​ബ്ലി​ന്‍ 5-ലെ ​സെ​ന്‍റ് ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉച്ചയ്ക്ക് 1:30 മു​ത​ല്‍ അഞ്ച് വ​രെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ഛ​നി​ലൂ​ടെ ത​ന്നെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ല്‍​കി​യ Anointing Fire Catholic Ministry (AFCM) ആ​ണ് ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​യ​ർ​ല​ണ്ടി​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻഡിലെ​യും AFCM ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

തി​ന്മ വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശ്വാ​സ​ത്തി​ൽ നി​ന്ന് അ​ക​ന്നു പോ​കു​ന്ന ദേ​ശ​ങ്ങ​ളെ​യും ജ​ന​ത​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും, കാ​ല​ഘ​ട്ട​ത്തിന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ക്രൈ​സ്ത​വ സാ​ക്ഷ്യം ന​ൽ​കു​ന്ന​തി​നും വി​ശ്വാ​സ സ​മൂ​ഹ​ത്തെ ഒ​രു​ക്കു​ന്ന ഈ ​അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വൻ​ഷ​നി​ലേ​ക്ക് AFCM അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

 

Tags : anointing fire bible convention dublin

Recent News

Corehub Up