Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dublin

Europe

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ

ഡ​ബ്ലി​ൻ: ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വ് തു​ട​ക്കം കു​റി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ളാ​യി കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഡ​ബ്ലി​നി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു.

യു​കെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ 2026 ജ​നു​വ​രി നാ​ലാം തീ​യ​തി ഡ​ബ്ലി​ന്‍ 5-ലെ ​സെ​ന്‍റ് ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉച്ചയ്ക്ക് 1:30 മു​ത​ല്‍ അഞ്ച് വ​രെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ അ​ച്ഛ​നി​ലൂ​ടെ ത​ന്നെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ല്‍​കി​യ Anointing Fire Catholic Ministry (AFCM) ആ​ണ് ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

അ​യ​ർ​ല​ണ്ടി​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻഡിലെ​യും AFCM ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

തി​ന്മ വ​ർ​ധി​ച്ചു വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശ്വാ​സ​ത്തി​ൽ നി​ന്ന് അ​ക​ന്നു പോ​കു​ന്ന ദേ​ശ​ങ്ങ​ളെ​യും ജ​ന​ത​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നും, കാ​ല​ഘ​ട്ട​ത്തിന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ക്രൈ​സ്ത​വ സാ​ക്ഷ്യം ന​ൽ​കു​ന്ന​തി​നും വി​ശ്വാ​സ സ​മൂ​ഹ​ത്തെ ഒ​രു​ക്കു​ന്ന ഈ ​അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വൻ​ഷ​നി​ലേ​ക്ക് AFCM അ​യ​ർ​ല​ൻഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

 

NRI

ഡ​ബ്ലി​നി​ൽ ഐ​ഒ​സി - കെ​എം​സി​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ; ഭാ​ര​വാ​ഹി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക്

ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ കേ​ര​ള ചാ​പ്റ്റ​റും കെഎംസിസി​യും സം​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഷീ​ല പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദേ​ശം 10 ഓ​ളം ഭാ​ര​വാ​ഹി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്ത് നേ​രി​ട്ട് പ്ര​വ​ർ​ത്തി​ക്കാ​നും മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഫോ​ണി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.100-ൽ ​പ​രം സീ​റ്റു​ക​ൾ നേ​ടി യുഡിഎഫ് ​അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

ഐഒസി ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ന​ടു​ത്തൊ​ടി​ക, ഭാ​ര​വാ​ഹി​ക​ളാ​യ റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ, കു​രു​വി​ള ജോ​ർ​ജ്, ന​വാ​സ് അ​ലി, സി​നു മ​ത്താ​യി, ജിം​സ​ൺ ജെ​യിം​സ്, ഹ​രി​കൃ​ഷ്ണ​ൻ, ജാ​ബി​ർ ഹു​സൈ​ൻ, ലു​ക്മാ​ൻ, അ​നീ​ഷ്‌ കു​രി​ശി​ങ്ക​ൽ പ​റ​മ്പി​ൽ, സി​റാ​ജ് കോ​ർ​ക്ക് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

 

NRI

ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 14 മു​ത​ൽ

ഡ​ബ്ലി​ൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 14,15,16 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ‌​ഞ്ച് വ​രെ ലി​മെ​റി​ക്ക് പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ടീം ​ഷെ​കൈ​യ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​ൻ Fr. James Manjakkal MSFS, Br.Santhosh Karumathra എ​ന്നി​വ​രാ​ണ് ന​യി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ MSFS ധ്യാ​ന ന​വീ​ക​ര​ണ സെ​ന്‍റ​റാ​യ അ​തി​ര​മ്പു​ഴ കാ​രി​സ്ഭ​വ​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​ണ് Fr. James Manjakkal.

ഇ​പ്പോ​ൾ യൂ​റോ​പ്പി​ലും മി​ഡി​ൽ ഈ​സ്റ്റി​ലു​മാ​യി നി​ര​വ​ധി ധ്യാ​ന​ങ്ങ​ളും ക​ൺ​വ​ൻ​ഷ​നു​ക​ളും ന​ട​ത്തി വ​രു​ന്ന മ​ഞ്ഞാ​ക്ക​ല​ച്ച​നെ തി​രു​സ​ഭ ക​രു​ണ​യു​ടെ ജൂ​ബി​ലി വ​ർ​ഷം ആ​ച​രി​ച്ച 2015-2016​ൽ ആ​ജീ​വ​നാ​ന്ത ക​രു​ണ​യു​ടെ മി​ഷ​ണ​റിയാ​യി ഫ്രാ​ൻ​സി​സ് മാർപാ​പ്പ നി​യോ​ഗി​ച്ചി​രു​ന്നു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക ധ്യാ​ന​വും ലി​മ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ 2026 ന്‍റെ ​ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ല​ഘു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നോ​ടൊ​പ്പം ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള സൗ​ക​ര്യാ​ർ​ഥം ബ്രേ​ക്ഫാ​സ്റ്റും സ​പ്പ​റും ഓ​ർ​ഡ​ർ ചെ​യ്ത് വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​

ധ്യാ​ന സ്ഥ​ല​ത്തേ​യ്ക്ക് മോ​ട്ടോ​ർ​വേ​യി​ൽ നി​ന്നും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.​ കൂ​ടാ​തെ ആ​യി​ര​ത്തി​നു മു​ക​ളി​ൽ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ക​ൺ​വൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​നാ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ലി​മെ​റി​ക്ക് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് വി​കാ​രി ഫാ.​ പ്രി​ൻ​സ് മാ​ലി​യി​ൽ അ​റി​യി​ച്ചു.

വേദി: Limerick Race Course,Green mount park Patrickswell, V94K858

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മോ​ന​ച്ച​ൻ ന​ര​ക​ത്ത​റ - 0877553271, ജോ​ഷ​ൻ കെ.​ ആ​ന്‍റ​ണി - 0899753535.

NRI

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: അ​ഭി​ഷേ​കാ​ഗ്നി കാ​ത​ലി​ക് മി​നി​സ്ട്രി (എ​എ​ഫ്സി​എം) സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച ഡ​ബ്ലി​ൻ ബ്യൂ​മോ​ണ്ടി​ലെ ബ്ലെ​സ്ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ 11 മു​ത​ൽ 3.30 വ​രെ ന​ട​ത്ത​പ്പെ​ടു​ന്നു.

അ​യ​ർ​ല​ൻ​ഡി​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലൂ​ടെ പ​രി​ശു​ദ്ധാ​ത്മാ​വ് രൂ​പം ന​ൽ​കു​ക​യും അ​നേ​കാ​യി​ര​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും ദൈ​വം വ​ഴി​യൊ​രു​ക്കി​യ​തു​മാ​യ എ​എ​ഫ്സി​എം ആ​ണ് ബെെ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​മ്പ​സാ​രം, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി​യാ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക് എ​എ​ഫ്സി​എം അ​യ​ർ​ല​ൻ​ഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

വേ​ദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0874174109, 0863408825.

NRI

അ​യ​ർ​ല​ൻ​ഡി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെള്ളിയാഴ്ച മുതൽ

ഡ​ബ്ലി​ൻ: വ​ലി​യ നോ​മ്പി​ലൂ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു​ള്ള ആ​ത്മീ​യ തീ​ർ​ഥ​യാ​ത്ര​യി​ൽ വി​ശ്വാ​സി​ക​ളെ കൂ​ടു​ത​ൽ സ​ജ്ജ​രാ​ക്കു​ന്ന​തി​നാ​യി അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നോ​മ്പു​കാ​ല ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ ഈ ​വ​ർ​ഷ​ത്തെ നോ​മ്പു​കാ​ല ധ്യാ​നം ഗ്ലാ​സ്ന​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ദേ​വാ​ല​യ​ത്തി​ൽ വെ​ള്ളി, ശ​നി, ഞാ​യ​ർ (മാ​ർ​ച്ച് 20, 21, 22) ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഒ​മ്പ​ത് വ​രേ​യും ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രേ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യു​മാ​ണ് ധ്യാ​നം.

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ്ന്യൂ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ എ​ച്ച്ജി​എ​ൻ ധ്യാ​നം ന​യി​ക്കും.

ആ​ത്മീ​യ-​മാ​ന​സി​ക ന​വീ​ക​ര​ണ​ത്തി​നും അ​നു​താ​പ​പ​ര​മാ​യ അ​നു​ര​ഞ്ജ​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ഈ ​ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ വി. ​കു​ർ​ബാ​ന​യോ​ടും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തോ​ടും ആ​രാ​ധ​ന​യോ​ടു​മൊ​പ്പം കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

NRI

സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി

ഡ​ബ്ലി​ൻ: സെ​ന്‍റ് പാ​ട്രി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി അ​യ​ർ​ല​ൻ​ഡ് ഒ​രു​ങ്ങി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​നി​ൽ മാ​ർ​ച്ച് 17നു ​ചൊ​വ്വാ​ഴ്ച സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡ് ന​ട​ക്കും.

പ​രി​പാ​ടി വീ​ക്ഷി​ക്കാ​ൻ അ​ഞ്ചു ല​ക്ഷം പേ​രെ​ത്തും. ഉ​ച്ച​യ്ക്ക് 12ന് ​ഡ​ബ്ലി​ൻ നോ​ർ​ത്ത് സി​റ്റി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​രേ​ഡ് കെ​വി​ൻ സ്ട്രീ​റ്റ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് 18 വ​രെ നീ​ണ്ടു നി​ൽ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ ഉ​ട​നീ​ളം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​ധ്യ​സ്ഥ​നാ​യ സെ​ന്‍റ് പാ​ട്രി​ക് എ​ഡി 461 മാ​ർ​ച്ച് 17നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. എ​ല്ലാ വ​ർ​ഷ​വും അ​ന്നേ ദി​വ​സ​മാ​ണ് അ​യ​ർ​ല​ൻ​ഡി​ലും ലോ​ക​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ലും സെ​ന്‍റ് പാ​ട്രി​ക് പ​രേ​ഡു​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്.

ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​യാ​യി​ര​ത്തി​ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. പ​രേ​ഡി​ന് പു​റ​മെ കാ​ർ​ണി​വ​ലു​ക​ൾ, സം​ഗീ​ത നി​ശ, നൃ​ത്തം, നാ​ട​കം തു​ട​ങ്ങി​യ​വ ന​ട​ക്കും.

സ്കോ​ട്‌​ല​ൻ​ഡി​ൽ ജ​നി​ച്ച സെ​ന്‍റ് പാ​ട്രി​ക് പ​തി​നാ​റാം വ​യ​സി​ൽ അ​ടി​മ​വേ​ല​ക്കാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ലെ​ത്തി​യ​ത്. ആ​ട്ടി​ട​യ​നാ​യ ഇ​ദ്ദേ​ഹം നി​ര​ന്ത​ര പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കി.

പി​ന്നീ​ട് സ്വ​പ്ന​ത്തി​ൽ ദൈ​വ​സ​ന്ദേ​ശം ല​ഭി​ച്ച​ത​നു​സ​രി​ച്ചു ബ്രി​ട്ട​നി​ലേ​ക്ക് പോ​യി അ​വി​ടെ വൈ​ദി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

 

NRI

അ​യ​ർ​ല​ൻ​ഡി​ൽ നോ​മ്പു​കാ​ല ധ്യാ​നം 20, 21, 22 തീ​യ​തി​ക​ളി​ൽ

ഡ​ബ്ലി​ൻ: വ​ലി​യ നോ​മ്പി​ലൂ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു​ള്ള ആ​ത്മീ​യ തീ​ർ​ഥ​യാ​ത്ര​യി​ൽ വി​ശ്വാ​സി​ക​ളെ കൂ​ടു​ത​ൽ സ​ജ്ജ​രാ​ക്കു​ന്ന​തി​നാ​യി അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ നോ​മ്പു​കാ​ല ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡ​ബ്ലി​ൻ റീ​ജി​യ​ണി​ലെ ഈ ​വ​ർ​ഷ​ത്തെ നോ​മ്പു​കാ​ല ധ്യാ​നം ഗ്ലാ​സ്ന​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ദേ​വാ​ല​യ​ത്തി​ൽ ഈ ​മാ​സം 20, 21, 22 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 20ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ​വൈ​കു​ന്നേ​രം 4.30 വ​രെ​യു​മാ​ണു ധ്യാ​നം.

കോ​ട്ട​യം പാ​മ്പാ​ടി ഗു​ഡ്ന്യൂ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ലെ ഫാ. ​ജി​ൻ​സ് ചീ​ങ്ക​ല്ലേ​ൽ എച്ച്ജിഎൻ ധ്യാ​നം ന​യി​ക്കും. ആ​ത്മീ​യ - ​മാ​ന​സി​ക ന​വീ​ക​ര​ണ​ത്തി​നും അ​നു​താ​പ​പ​ര​മാ​യ അ​നു​ര​ഞ്ജ​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ഈ ധ്യാ​നദി​വ​സ​ങ്ങ​ളി​ൽ വി. ​കു​ർ​ബാ​ന​യോ​ടും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തോ​ടും ആ​രാ​ധ​ന​യോ​ടു​മൊ​പ്പം കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലോ​ക​ര​ക്ഷ​ക​നാ​യ ദൈ​വ​പു​ത്ര​ന്‍റെ കു​രി​ശു​മ​ര​ണ​ത്തി​ലും ഉ​യി​ർ​പ്പി​ലും ആ​ത്മീ​യ​മാ​യി പ​ങ്കു​ചേ​രാ​ൻ വി​ശ്വാ​സി​ക​ളെ ഒ​രു​ക്കു​ന്ന ഈ ​നോ​മ്പു​കാ​ല ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് കു​ടും​ബ വി​ശു​ദ്ധീ​ക​ര​ണം കൈ​വ​രി​ക്ക​ണ​മെ​ന്ന് അ​യ​ർ​ല​ൻഡ് സീ​റോമ​ല​ബാ​ർ സ​ഭ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

NRI

സ്ഥിരീകരണ ശുശ്രൂഷ സംഘടിപ്പിച്ചു

ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ ഹോ​ളി ട്രി​നി​റ്റി സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​നി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട സ്ഥി​രീ​ക​ര​ണ ശു​ശ്രൂ​ഷ​യ്ക്ക് സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ ബി​ഷ​പ് നേ​തൃ​ത്വം ന​ൽ​കി.

19 കു​ട്ടി​ക​ൾ സ്ഥി​രീ​ക​രി​ക്കെ​പ​ട്ട് സ​ഭ​യു​ടെ പൂ​ർണഅം​ഗ​ത്വം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​ഭ​യു​ടെ ക്രി​സ്റ്റ​ൽ ജൂ​ബി​ലി സ​മാ​പ​ന യോ​ഗ​ത്തി​ൽ ബി​ഷ​പ്പി​നോ​ടൊ​പ്പം ച​ർ​ച്ച് ഓ​ഫ് അ​യ​ർ​ല​ൻഡ് ആ​ർ​ച്ച് ബി​ഷ​പ് മോ​സ്റ്റ്. റ​വ. ഡോ. ​മൈ​ക്ക​ൽ ജാ​ക്സ​ണും പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ജെ​നു ജോ​ണിന്‍റെയും ​ച​ർ​ച്ച് ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ൽ​വേ​യി​ൽ ന​ട​ത്ത​പ്പെ​ട്ട ആ​രാ​ധ​ന​യി​ലും ബി​ഷ​പ് പ​ങ്കെ​ടു​ക്കു​ക​യും കോ​ർ​ക്ക് വ​ർ​ഷി​പ്പ് സെ​ന്‍റ​റി​നെ പു​തി​യ സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും സെ​ന്‍റ് മാ​ർ​ക്ക് സിഎ​സ്ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണ​വും ന​ട​ത്തി.

NRI

ഡ​ബ്ലി​നി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ശ​നി​യാ​ഴ്ച

ഡ​ബ്ലി​ൻ: പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ പ്ര​ചോ​ദ​ന​ത്തി​ൽ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ആ​രം​ഭി​ച്ച അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഡ​ബ്ലി​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡ​ബ്ലി​ൻ ബ്യൂ​മൗ​ണ്ടി​ലു​ള്ള ബ്ലെ​സ്ഡ് മാ​ർ​ഗ​ര​റ്റ് ബോ​ൾ ദേ​വാ​ല​യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക.

ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് യു​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി വി​ശ്വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഡ​ബ്ലി​നി​ലെ ഈ ​ആ​ത്മീ​യ സം​ഗ​മം.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി (എ​എ​ഫ്സി​എം) ആ​ണ് പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ലെ​യും യു​കെ​യി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​രും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും ചേ​ർ​ന്നാ​ണ് ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ വ​ള​ർ​ച്ച​യ്ക്കും ദൈ​വി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ ഈ ​ശു​ശ്രൂ​ഷ, കു​ടും​ബ​ങ്ങ​ളെ ആ​ത്മീ​യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സ​ത്തി​ൽ നി​ന്ന് അ​ക​ന്നു പോ​കു​ന്ന സ​മൂ​ഹ​ങ്ങ​ളെ വീ​ണ്ടും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

തി​ന്മ വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സ സ​മൂ​ഹ​ത്തെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച് ക്രൈ​സ്ത​വ സാ​ക്ഷ്യം ന​ൽ​കാ​ൻ സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വെ​ൻ​ഷ​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​എ​ഫ്സി​എം അ​യ​ർ​ല​ൻ​ഡ് ഏ​വ​രെ​യും ഈ ​ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ൻ ഡ​ബ്ലി​നി​ൽ

ഡ​ബ്ലി​ൻ: ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല്‍ തു​ട​ക്കം കു​റി​ക്കു​ക​യും ക​ഴി​ഞ്ഞ ര​ണ്ട് ദ​ശാ​ബ്‌​ദ​ങ്ങ​ളാ​യി കേ​ര​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ല്‍ ആ​ത്മീ​യ ഉ​ണ​ര്‍​വി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്ത അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ ഡ​ബ്ലി​നി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു.

യു​കെ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​ഭി​ഷേ​കാ​ഗ്നി വ​ച​ന ശു​ശ്രൂ​ഷ 2026 ജ​നു​വ​രി നാ​ലി​ന് ഡ​ബ്ലി​ന്‍ 5ലെ ​സെ​ന്‍റ് ലൂ​ക്ക് ദേ​വാ​ല​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ അ​ഞ്ച് വ​രെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഭി​ഷേ​കാ​ഗ്നി കാ​തോ​ലി​ക് മി​നി​സ്‌‌​ട്രി (എ​എ​ഫ്സി​എം) ആ​ണ് ധ്യ‌ാ​നം ഡ​ബ്ലി​നി​ൽ ഒ​രു​ക്കു​ന്ന​ത്. അ​യ​ർ​ല​ൻ​ഡി​ലെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വൈ​ദി​ക​രോ​ടൊ​പ്പം യു​കെ​യി​ലെ​യും അ​യ​ർ​ല​ൻ​ഡി​ലെ​യും എ​എ​ഫ്സി​എം ശു​ശ്രൂ​ഷ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​ശു​ശ്രൂ​ഷ മ​ല​യാ​ള​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന ശു​ശ്രൂ​ഷ, സ്തു​തി - ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​മ്പ​സാ​ര​ത്തി​നും അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എ​എ​ഫ്സി​എം അ​യ​ർ​ല​ൻ​ഡ് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

NRI

അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച ജോ​ൺ​സ​ൺ ജോ​യി​യു​ടെ കു​ടും​ബ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി​യാ​യ ജോ​ൺ​സ​ൺ ജോ​യി​യു​ടെ(33) കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ധ​ന​സ​മാ​ഹ​ര​ണം ആ​രം​ഭി​ച്ചു. കാ​വ​ൻ ബ്ര​യി​ലി​ബ്രോ​യി​ൽ താ​മ​സി​ച്ചു വ​ന്ന കോ​ട്ട​യം പാ​ച്ചി​റ വ​ട​ക്കേ ക​രു​മാ​ങ്ക​ൽ ജോ​ൺ​സ​ൺ ജോ​യ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും മ​റ്റു​മാ​യാ​ണ് ധ​ന​സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​ത്. ഗോ ​ഫ​ണ്ട് മീ ​വ​ഴി​യാ​ണ് തു​ക സ്വ​രൂ​പി​ക്കു​ക.

ഭാ​ര്യ ആ​ൽ​ബി ലൂ​ക്കോ​സും(​പാ​ച്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കു​ടും​ബാം​ഗം) മ​ക്ക​ളും നാ​ട്ടി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​ത്തി​നാ​യാ​ണ് ഭാ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്.

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ കാ​ണാ​നാ​യി ജോ​ൺ​സ​ൺ അ​ടു​ത്താ​ഴ്ച നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up