ഡബ്ലിൻ: അഭിഷേകാഗ്നി കാതലിക് മിനിസ്ട്രി (എഎഫ്സിഎം) സംഘടിപ്പിക്കുന്ന മലയാളം ബൈബിൾ കൺവൻഷൻ ശനിയാഴ്ച ഡബ്ലിൻ ബ്യൂമോണ്ടിലെ ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ 11 മുതൽ 3.30 വരെ നടത്തപ്പെടുന്നു.
അയർലൻഡിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലൻഡിലെയും എഎഫ്സിഎം ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫാ. സേവ്യർ ഖാൻ വട്ടായിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ എഎഫ്സിഎം ആണ് ബെെബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വേദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.
കൂടുതൽ വിവരങ്ങൾക്ക്: 0874174109, 0863408825.
Tags : anointing fire bible convention dublin