ഡബ്ലിൻ: അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ (മലയാളം) ഈ മാസം 27ന് ഡബ്ലിൻ ബ്യൂമൗണ്ടിലെ ബ്ലെസഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം 3.30 വരെ നടക്കും.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ബൈബിൾ കൺവൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വേദി: Blessed Margaret Ball Church, Oakpark Ave., Whitehall, Dublin 9, D09 K586.
കൂടുതൽ വിവരങ്ങൾക്ക്: 0874174109, 0863408825.
Tags : anointing fire bible convention dublin