ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററും കെഎംസിസിയും സംയുക്തമായി തെരഞ്ഞെടുപ്പ് കൺവൻഷൻ ഷീല പാലസിൽ സംഘടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏകദേശം 10 ഓളം ഭാരവാഹികൾ കേരളത്തിലേക്ക് യാത്ര ചെയ്ത് നേരിട്ട് പ്രവർത്തിക്കാനും മറ്റ് പ്രവർത്തകർ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചാരണ പരിപാടികൾ സജീവമാക്കാനും യോഗത്തിൽ തീരുമാനമായി.100-ൽ പരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് യോഗം വിലയിരുത്തി.
ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ, കെഎംസിസി ജനറൽ സെക്രട്ടറി ഷഫീഖ് നടുത്തൊടിക, ഭാരവാഹികളായ റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, നവാസ് അലി, സിനു മത്തായി, ജിംസൺ ജെയിംസ്, ഹരികൃഷ്ണൻ, ജാബിർ ഹുസൈൻ, ലുക്മാൻ, അനീഷ് കുരിശിങ്കൽ പറമ്പിൽ, സിറാജ് കോർക്ക് തുടങ്ങിയവർ സംസാരിച്ചു.
Tags : IOC KMCC Election Convention Dublin