x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​റീ​ഷ് ദേ​ശീ​യ വോ​ളി ലീ​ഗ്: കോ​ർ​ക്ക് ല​യ​ൺ​സ് ടീം ​ഫൈ​ന​ലി​ൽ

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: April 30, 2026 10:04 AM IST | Updated: April 30, 2026 10:06 AM IST

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ വോ​ളി​ബോ​ൾ ലീ​ഗ് ഫൈ​ന​ലി​ൽ മ​ല​യാ​ളി​ക​ൾ ന​യി​ക്കു​ന്ന കോ​ർ​ക്ക് ല​യ​ൺ വോ​ളി​ബോ​ൾ ക്ല​ബ് ഫൈ​ന​ലി​ൽ എ​ത്തി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ ടീം ​ദേ​ശീ​യ വോ​ളി​ബോ​ൾ ലീ​ഗി​ൽ ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ലു മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ എ​ട്ട് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ചു ക​യ​റി​യാ​ണ് ടീം ​ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. മേ​യ് മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡ​ബ്ലി​ൻ ബ്ലാ​ഞ്ച​ഡ്സ്ടൗ​ണി​ലാ​ണ് ഫൈ​ന​ൽ മ​ത്സ​രം.

K-Rail Survey

സ്പോ​ർ​ട്സ് അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ അ​രീ​ന​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ലീ​ഗ് ഡി​വി​ഷ​ൻ മൂ​ന്ന് ഫൈ​ന​ലി​ൽ ഒ​ക്‌ടോ​പ്പ​സ് ടീ​മി​നെ നേ​രി​ടും. കോ​ർ​ക്ക് ലി​ങ്ക് ഹെ​ൽ​ത്ത് കെ​യ​ർ ലി​മി​റ്റ​ഡ് ല​യ​ൺ​സ് വോ​ളി​ബോ​ൾ ക്ല​ബിന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​റും ട്രെ​ലി കിം​ഗ്ഡം സ്പൈ​സ് കോ ​സ്പോ​ൺ​സ​റു​മാ​ണ്.

Tags : volleyball national league final dublin

Recent News

Corehub Up