District News
പാലാ: സെന്റ് തോമസ് കോളജില് നടക്കുന്ന 45ാമത് ബിഷപ് വയലില് ഓള് കേരള ഇന്റര് കൊളീജിയറ്റ് വോളിബോള് ചാമ്പ്യന്ഷിപ്പിന്റെ വനിതാ വിഭാഗത്തില് ചങ്ങനാശേരി അസംപ്ഷന് കോളജ് ഫൈനലില്. ചാമ്പ്യന്ഷിപ്പിന്റെ രണ്ടാം ദിനത്തില് സെന്റ് തോമസ് കോളജിലെ ഇന്റഗ്രേറ്റഡ് സ്പോര്ട്സ് കോംപ്ലക്സ് ഇന്ഡോര് സ്റ്റേഡിയത്തില് പുരുഷ-വനിതാ വിഭാഗങ്ങളിലായി ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
ആദ്യ മത്സരത്തില് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് തേവര സേക്രഡ് ഹാര്ട്ട് കോളജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്ക്ക് പരാജയപ്പെടുത്തി. സെന്റ് ജോസഫ് ദേവഗിരിയിലെ ജോയല് ആണ് മത്സരത്തിലെ മികച്ച താരം.
വനിതാ വിഭാഗത്തില് നടന്ന മത്സരത്തില് ചങ്ങനാശേരി അസംപ്ഷന് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്ക്ക് പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി. അസംപ്ഷന് കോളജിലെ നിയ അനില് ആണ് മികച്ച താരം.
പുരുഷ വിഭാഗത്തില് ഇന്ന് ഉച്ചയ്ക്കു 12ന് നടക്കുന്ന മത്സരത്തില് ഡീപോള് ഇന്സ്റ്റിറ്റ്യൂട്ട് അങ്കമാലി, ശ്രീനാരായണ കോളജ് ചേളന്നൂരിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തില് പാലാ സെന്റ് തോമസ് കോളജ്, സെന്റ് ജോസഫ്സ് കോളജ് ദേവഗിരിയെ സെമിഫൈനലില് നേരിടും. ഫൈനല് പ്രവേശനം ലക്ഷ്യമിട്ട് ഇരു ടീമുകളും ഏറ്റുമുട്ടുന്നതിനാല് മത്സരം ആവേശകരമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനല് മത്സരങ്ങള് 11ന് നടക്കും.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ നടക്കുന്ന ഓൾ കേരള ഇന്റർകൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് എ ടീമും തേവര എസ്എച്ച് കോളജും സെമിയിലെത്തി.
അരുവിത്തുറ സെന്റ് ജോർജ് കോളജ് മുൻ കായികവിഭാഗം മേധാവിയും സംസ്ഥാന വോളിബോൾ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ. സണ്ണി വി. സഖറിയ, മുൻ ഇന്ത്യൻ കോച്ച് സണ്ണി ജോസഫ്, മുൻ ഇന്ത്യൻ താരം അഖിൻ ജാസ്, മുൻ സംസ്ഥാന താരം ജോയി തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.
കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് നാട്ടുനിലം, കായികവിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവരും പങ്കെടു ത്തു. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേളി സിൽവർ വോളിബോൾ 2026 കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി.
സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25 - 20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18 - 25, 23 - 25, 22 - 25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു.
നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്. ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25 - 23, 25 - 23, 16 - 25, 26 - 24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി.
രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25 - 14, 25 - 11, 25 - 7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി (എംവിപി) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു.
അറബ്കോയുടെ ഹസൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും ആക്ടിംഗ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിംഗ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു.
ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി. സെമിഫൈനലിസ്റ്റുകൾക്കുള്ള കാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു.
റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള കാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിംഗ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
District News
പത്തനാപുരം: സെന്റ് ് സ്റ്റീഫന്സ് കോളജ്, പത്തനാപുരം ഡിപ്പാര്ട്ട്മെന്റ് ഓഫ് ഫിസിക്കല് എഡ്യൂക്കേഷന്, സ്പോര്ട്സ് ആന്ഡ് ഹെല്ത്ത് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2026 - സെന്റ് സ്റ്റീഫന്സ് വോളിബോള് പ്രീമിയര് ലീഗിന് ആവേശകരമായ തുടക്കം.
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും കോളജ് പ്രിന്സിപ്പലുമായ ഡോ. എ.ബിജു ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തില് പങ്കെടുത്ത ബ്ലൂ സ്പൈക്കേഴ്സ്, റെഡ് വാരിയേഴ്സ് ടീമുകളെ മൗണ്ട് താബോര് ദയറാ ഗവേണിംഗ് ബോഡി അംഗവും ബോട്ടണി വിഭാഗം അധ്യാപകനുമായ ഫാ. റോയി ജോണ്, കോളജ് കോ-ഓര്ഡിനേറ്റര് ഡോ. ബ്ലെസി ജോണ്, കോളജ് സൂപ്രണ്ട് സാമുവല് എസ്. എന്നിവര് പരിചയപ്പെട്ടു. തുടര്ന്ന് നടന്ന മത്സരത്തില് ബ്ലൂ സ്പൈക്കേഴ്സ് റെഡ് വാരിയേഴ്സിനെ 2-1 എന്ന സെറ്റ് നിലയില് പരാജയപ്പെടുത്തി.
രണ്ടാമത്തെ മത്സരത്തില് യെല്ലോ ടൈറ്റന്സ് ഗ്രീന് ഗ്ലാഡിയേറ്റേഴ്സിനെ 2-1ന് പരാജയപ്പെടുത്തി. നിലവിലെ പോയിന്റ് നിലയില് റെഡ് വാരിയേഴ്സ് നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തും, ബ്ലൂ സ്പൈക്കേഴ്സ് നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തും ഗ്രീന് ഗ്ലാഡിയേറ്റേഴ്സ് മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്തും യെല്ലോ ടൈറ്റന്സ് രണ്ടു പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. കോളജ് വിദ്യാര്ഥികളെയും അധ്യാപകരെയും അനധ്യാപകരെയും നാട്ടുകാരെയും ആവേശം കൊള്ളിച്ചാണ് 2026-ലെ ലീഗ് മത്സരങ്ങള് പുരോഗമിക്കുന്നത്. രണ്ട് ദിവസങ്ങള് കൂടി ലീഗ് മത്സരങ്ങള് തുടരും. ലീഗ് ഘട്ടത്തിന് ശേഷം പോയിന്റ് പട്ടികയില് ഒന്നും രണ്ടും സ്ഥാനങ്ങളില് എത്തുന്ന ടീമുകള് തമ്മില് ഫൈനല് മത്സരം നടക്കും.
കൂടുതല് ആവേശകരമായ മത്സരങ്ങള്ക്ക് സാക്ഷ്യം വഹിക്കാന് വിദ്യാര്ഥികളെയും അധ്യാപകരെയും കായികപ്രേമികളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി കോളജ് അധികൃതര് അറിയിച്ചു.
District News
പള്ളിവളവ്: കേരള സ്പോർട്സ് കൗൺസിലിന്റെയും മതിലകം സെന്റ് ജോസ ഫ്സ് സ്കൂൾ പൂർവവിദ്യാർഥി സംഘടന കോസ്മോസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷി പ്പിന്റെ ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും നടന്നു.
മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ ഓഫീസ് ഉദ്ഘാട നവും ലോഗോ പ്രകാശനവും നിർവഹിച്ചു. സംഘാടകസമിതി വർക്കിംഗ് ചെയർമാൻ വി.കെ. മുജീബ് റഹ്മാൻ അധ്യക്ഷനായി. ജനറൽ കൺവീനർ ഹംസ വൈപ്പിപ്പാടത്ത് , സെക്രട്ടറി സാലി ലൂയിസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ, സാജു ലൂയിസ്, ജമാൽ എറിയാട് തുടങ്ങിയവർ പ്രസംഗിച്ചു.
മതിലകം സെന്റ്് ജോസഫ്സ് സ്കൂൾ , കാതിക്കോട് അൽ അഖ്സ പബ്ലിക് സ്കൂൾ , കാതിക്കോട് ഇമാമുനഗർ ജവഹർ ലൈബ്രറി എന്നിവിടങ്ങളിലായി ഈ മാസം 28 മുതൽ 30 വരെ നടക്കുന്ന നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പതിനാലു ജില്ലകളി ൽ നിന്നായി 28 ഓളം പുരുഷ - വനിതാ ടീമുകൾ മാറ്റുരയ്ക്കും.
Sports
അഹമ്മദാബാദ്: ഏഷ്യന് വോളി ചാമ്പ്യന്ഷിപ്പില് (എവിസി) ഇന്ത്യന് പുരുഷ ടീമിനു വെങ്കലം. മൂന്നാം സ്ഥാനപോരാട്ടത്തില് ബെഹറിനെ ഒന്നിന് എതിരേ മൂന്നു സെറ്റുകള്ക്കു കീഴടക്കിയാണ് ഇന്ത്യ ചരിത്ര മെഡല് സ്വന്തമാക്കിയത്.
സ്കോര്: 25-23, 23-25, 25-21, 25-17. ചാമ്പ്യന്ഷിപ്പ് ചരിത്രത്തില് ഇന്ത്യയുടെ ആദ്യ മെഡല് നേട്ടമാണ്.
പൂള് എയില് അപരാജിതരായി കുതിച്ച ഇന്ത്യ, ബെഹറിന്, കസാക്കിസ്ഥാന്, ചൈനീസ് തായ്പേയി, ന്യൂസിലന്ഡ്, ഓസ്ട്രേലിയ ടീമുകളെ കീഴടക്കി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.
എന്നാല്, സെമിയില് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില് ഇന്തോനേഷ്യയോടു പരാജയപ്പെട്ടു. സ്കോര്: 25-15, 24-26, 20-25, 25-19, 13-15.
Kerala
കണ്ണൂർ: കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി. മുഹമ്മദാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടിന് കൊയ്യത്തുള്ള മർക്കസിൽ വച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റിൽ പന്ത് വീണു.
മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
NRI
ഡബ്ലിൻ: അയർലൻഡ് ദേശീയ വോളിബോൾ ലീഗ് ഫൈനലിൽ മലയാളികൾ നയിക്കുന്ന കോർക്ക് ലയൺ വോളിബോൾ ക്ലബ് ഫൈനലിൽ എത്തി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ടീം ദേശീയ വോളിബോൾ ലീഗിൽ ഫൈനലിൽ എത്തുന്നത്.
കഴിഞ്ഞ നാലു മാസങ്ങളായി നടത്തിവന്ന ചാമ്പ്യൻഷിപ്പിൽ എട്ട് മത്സരങ്ങൾ വിജയിച്ചു കയറിയാണ് ടീം ഫൈനലിൽ എത്തിയത്. മേയ് മൂന്നിന് വൈകുന്നേരം അഞ്ചിന് ഡബ്ലിൻ ബ്ലാഞ്ചഡ്സ്ടൗണിലാണ് ഫൈനൽ മത്സരം.
Sports
കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്ത്തിയ നാമക്കുഴി സഹോദരിമാര്ക്ക് ഡാല്മിയ സിമന്റ്സിന്റെയും പൗരാവലിയുടെയും ആദരം.
ലോക വനിതാദിനമായ മേയ് എട്ടിന് നാമക്കുഴി ഗവ. ഹയര് സെക്കന്ഡറി സ്കൂള് മൈതാനിയില് വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്, മുന്കാല വോളിബോള് താരംകൂടിയായ മാണി സി. കാപ്പന് എംഎല്എ, അനൂപ് ജേക്കബ് എംഎല്എ, വി.ജെ. ജോര്ജ് കുളങ്ങര എന്നിവര് പങ്കെടുക്കും.
കേരളത്തിനു ദേശീയ വനിതാ വോളിബോള് കിരീടം ആദ്യമായി നേടിത്തന്ന കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, പി. ലീലാമ്മ, എം.എന്. അമ്മിണി എന്നിവരെയാണ് ആദരിക്കുക.
കേരളത്തിലേക്ക് ആദ്യമായി വനിതാ അര്ജുന അവാര്ഡ് (1975) കൊണ്ടുവന്നതും സഹോദരിമാരിലൊരാളായ കെ.സി. ഏലമ്മയാണ്.
District News
തിരുവനന്തപുരം: 74-ാമത് ഓൾ ഇന്ത്യാ പോലീസ് വോളിബോൾ ക്ലസ്റ്റർ 2025-2026 മത്സരങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്റെ പുരുഷ ടീം ചണ്ഡീഗഡിനെ 3-0 നു പരാജയപ്പെടുത്തി.
കാര്യവട്ടം എൽഎൻസിപിഇയിൽ നടന്ന വനിതകളുടെ മത്സരത്തിൽ സിഐഎസ്എഫിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കു കേരള പോലീസ് പരാജയപ്പെടുത്തി. ഗ്രീൻ ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ സെപക് തക്രാ മത്സരത്തിൽ കർണാടകത്തെ 3-0 കേരളം മുട്ടുകുത്തിച്ചു.
District News
അരുവിത്തുറ: സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി.വി. രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി.
സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.
2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ജി.വി. രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്.
2001 മുതൽ 2009 വരെ തൃശൂർ ചെന്ത്രാപ്പിനി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്.
പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ നിരവധി ദേശീയ, അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിയിൽ ഇദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്.
പ്രൈം വോളി നാലാം സീസണിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്റെ പരിശീലനത്തിലൂടെ വന്നവരാണ്.
കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.
നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്റ് ജോർജ് കോളേജ് എംജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.
അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻക്കുന്നേൽ, പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.
Kerala
റായ്പുര്: 37-ാമത് ഫെഡറേഷന് കപ്പ് വോളിബോളില് കേരളത്തിനു സ്വര്ണവും വെള്ളിയും. വനിതാ വിഭാഗം ഫൈനലില് ഇന്ത്യന് റെയില്വേസിനെ കീഴടക്കി കേരളം കിരീടം സ്വന്തമാക്കി.
25-22, 25-21, 25-22 എന്ന നിലയില് നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു കേരളത്തിന്റെ ഫൈനല് ജയം. കഴിഞ്ഞ മാസം വാരാണസിയില് നടന്ന ദേശീയ സീനിയര് വോളിബോള് ഫൈനലിലും റെയില്വേസിനെ കീഴടക്കി കേരള വനിതകള് കിരീടം സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം ഫൈനലില് കേരളം തമിഴ്നാടിനോടു പരാജയപ്പെട്ടു; 22-25, 25-19, 18-25, 27-29.
District News
മങ്കട: കേരളോത്സവം ജില്ലാ വോളിബോൾ മത്സരത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂർക്കനാട് യംഗ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (വൈഎഫ്സി) ജേതാക്കളായി. ഫൈനലിൽ അരിന്പ്ര ബ്ലോക്ക് പഞ്ചായത്ത് ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചാന്പ്യൻമാരായത്.
1971 ൽ മൂർക്കനാട് കല്ലുവെട്ടുകുഴിയിൽ രൂപീകരിച്ച ക്ലബ്, വോളിബോൾ മത്സരങ്ങളിൽ ആദ്യകാലം മുതൽ സജീവമാണെങ്കിലും ആദ്യമായാണ് ജില്ലാ ചാന്പ്യൻഷിപ്പ് നേടുന്നത്. വിവിധ പ്രായമുള്ളവരുടെ ഗ്രൂപ്പുകളിൽ ജില്ലാ, സംസ്ഥാന ടീമുകളിലേക്ക് സെലക്ഷൻ നേടാൻ ക്ലബിലെ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കെ.പി. ഷാഹിൻ, കെ.പി. ഷഫ്രിൻ, ടി. റമീസ്, പി.കെ. സലാഹുദ്ദീൻ, എം.ടി. ഫാഹിം, എം. ജിതിൻ, എൻ.ടി. റമീസ്, കെ. ഫസൽ എന്നിവരടങ്ങുന്ന ടീമിനെയും കോച്ച് ഹുസൈൻ പൂവക്കുറുശിയെയും നാട്ടുകാർ ആദരിച്ചു. ആലപ്പുഴയിൽ ഈ മാസം നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് വൈഎഫ്സി ടീം കളത്തിലിറങ്ങും.
NRI
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്റെ മുൻ പ്രസിഡന്റ് സിബി കബിലമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്റു ഫിലിപ്പ് മത്സരത്തിന്റെ നിയമവശങ്ങൾ വിവരിച്ചു.
പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.
District News
അരുവിത്തുറ: യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ജഴ്സി പ്രകാശന ചടങ്ങ് ക്യാമ്പസിൽ നടന്നു. നൃത്ത ചുവടുകളുടെ അകമ്പടിയിൽ ആഘോഷമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
Sports
കോലഞ്ചേരി: എ.പി.ജെ. അബ്ദുള്കലാം ടെക്നോളജിക്കല് യൂണിവേഴ്സിറ്റി ഇന്റര്സോണ് പുരുഷ വോളിബോള് ചാമ്പ്യന്ഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്ഡ് സയന്സ് (എംഐടിഎസ്).
മിറ്റ്സ് ഫിസിക്കല് എഡ്യുക്കേഷന് അസി. ഡയറക്ടര് എല്രാജ് മംഗലത്ത്, മിറ്റ്സ് പ്രിന്സിപ്പല് ഡോ. പി.സി. നീലകണ്ഠന് തുടങ്ങിയവരുടെ നേതൃത്വത്തില് എംഐടിഎസ് ടീം ട്രോഫി ഏറ്റുവാങ്ങി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മാനേജര് അഡ്വ. മാത്യു പി. പോള്, വോളിബോള് അസോസിയേഷന് ടെക്നിക്കല് കമ്മിറ്റി സെക്രട്ടറി എം.പി. അവറാച്ചന്, സര്വകലാശാല ഫിസിക്കല് എഡ്യുക്കേഷന് ഡയറക്ടര് ഡോ. രമേഷ്കുമാര്, രതീഷ്, വര്ഗീസ് കണ്ടമറ്റത്തില്, അഞ്ജു ഷാജി തുടങ്ങിയവര് പങ്കെടുത്തു.
Sports
ഹൈദരാബാദ്: പ്രൈം വോളിബോള് 2025 കിരീട പോരാട്ടം ഇന്ന്. വൈകുന്നേരം 6.30നു നടക്കുന്ന ഫൈനലില് മുംബൈ മിറ്റിയോഴ്സ് ബംഗളൂരു ടോര്പ്പിഡോസിനെ നേരിടും. ഇരുടീമുകള്ക്കും ഇതുവരെ കിരീടം നേടിയിട്ടില്ല.
സെമിയില് മുംബൈ 15-8, 15-8, 16-14ന് ഗോവ ഗാര്ഡിയന്സിനെ കീഴടക്കിയാണ് ഫൈനല് ടിക്കറ്റ് ഉറപ്പിച്ചത്. ബംഗളൂരു 10-15, 115-11, 15-13, 15-13ന് അഹമ്മദാബാദ് ഡിഫെന്ഡേഴ്സിനെ സെമിയിൽ കീഴടക്കി.
NRI
ഷിക്കാഗോ: മൗണ്ട് പ്രോസ്പെക്ടൽ നിവാസികളായ ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ്-അനീറ്റ ദമ്പതികളുടെ മകൻ ഷോൺ ജോൺ അമേരിക്കയുടെ അണ്ടർ 17 വോളിബോൾ ടീമിലിടം പിടിച്ചു. 15-ാം വയസിലാണ് ഷോൺ മലയാളികൾക്കാകെ അഭിമാനകരമായ നേട്ടം യുഎസിൽ സ്വന്തമാക്കിയത്.
അണ്ടർ 17 യുഎസ് ടീമിലിടം പിടിച്ച യുവതാരം നവംബർ ഒൻപതിന് കൊളറാഡോ സ്പ്രിംഗ്സിലെ ഒളിമ്പിക് ആൻഡ് പാര ഒളിമ്പിക് ട്രെയിനിംഗ് സെന്ററിലേക്ക് പരിശീലനത്തിനായി പോകും. അന്തിമ ടീമിൽ ഇടം ലഭിച്ചാൽ നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടക്കുന്ന NORCECA ബോയ്സ് U 17 കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിക്കും.
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും കെസിവൈഎൽ അംഗവുമായ ഷോണിന്റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022-ൽ കെസിഎസ് ചിക്കാഗോ ആരംഭിച്ച ബോയ്സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു.
ക്യാമ്പിലെ പരിശീലനത്തിലൂടെ ഷോൺ റിവർ ട്രെയിൽസ് മിഡിൽ സ്കൂൾ ടീമിനെ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യന്മാരാക്കി. തുടർന്ന് സ്കൂളിലെ ഏഴ്, എട്ട് ഗ്രേഡുകളിൽ സ്കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുകയും ചെയ്തു.
2023-ൽ, ഷോൺ ഒരു പ്രമുഖ ക്ലബ് ടീമിൽ (Mod Vollyball club , Northbrook) ചേർന്നു. അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. കഴിഞ്ഞ ജൂലൈയിൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന എഎയു നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് കുട്ടി താരത്തിന്റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.
ഹൈസ്കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം കാഴ്ചവച്ചു. ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ, ക്ലബ് തലത്തിൽ മികവ് തുടർന്ന ഷോൺ മാർച്ചിലും സെപ്റ്റംബറിലും കൊളറാഡോ സ്പ്രിംഗ്സിൽ നടന്ന നാഷണൽ ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (NTDP) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഡിസംബറിngx (അനഹൈം, കാലിഫോർണിയ), അടുത്ത വർഷം മാർച്ചിലും (കൊളറാഡോ സ്പ്രിംഗ്സ്) നടക്കുന്ന NTDP ക്യാമ്പുകളിലും പങ്കെടുക്കാൻ ഷോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യുഎസ്എയുടെ ജഴ്സി ധരിക്കുന്നത് തനിക്ക് സ്വപ്ന തുല്യമായ കാര്യമാണെന്നും വോളിബോൾ കളിച്ചു തുടങ്ങിയ നാൾ മുതൽ ഇത് സ്വപ്നം കണ്ടിരുന്നുവെന്നും ഷോൺ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണച്ച പരിശീലകർക്കും കൂട്ടുകാർക്കും കുടുംബത്തിനും താരം നന്ദി രേഖപ്പെടുത്തി.
മകന്റെ നേട്ടത്തിൽ അത്യന്തം അഭിമാനിക്കുന്നുവെന്നും ദേശീയ തലത്തിലേക്ക് എത്തിയ അവന്റെ പ്രയത്നത്തിന്റെ സന്തോഷമുണ്ടെന്നും മാതാപിതാക്കളായ സനീഷും അനീറ്റയും പ്രതികരിച്ചു. അവന്റെ കഠിനാധ്വാനവും ആത്മാർഥതയും ഞങ്ങൾക്ക് പ്രചോദനമാണ്. ഷോൺ ടീം യുഎസ്എയെ പ്രതിനിധീകരിച്ച് സ്വപ്നം യാഥാർഥ്യമാക്കുന്നത് കാണാൻ ഞങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.
നിലവിൽ ജോൺ ഹേഴ്സി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷോൺ. ഷെയ്ൻ, സാം, ആനി എന്നിവർ സഹോദരങ്ങളാണ്.