മാള ഹോളി ഗ്രേസിൽ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റ് മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. ഷാജു ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപ്പെടുന്നു.
മാള: ഹോളിഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ അഖില കേരള ഇന്റർ കൊളീജിയറ്റ് വോളിബോ ൾ ടൂർണമെന്റ്് തുടങ്ങി. മാള സർക്കിൾ ഇൻസ്പെക്ടർ എ.എൻ. സജി ഉദ്ഘാടനം ചെയ്തു.
ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫിനാൻസ് ഡയറ
ക്ടർ സി.വി. ജോസ്, ആർട്സ് കോളജ് ജനറൽ സെക്രട്ടറി ആന്റണി മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കോളജ് വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളെ ആഹ്ലാദഭരിതരാക്കി.
എംബിഎ കോളജ് അക്കാദമിക് ഡയറക്ടർ ഡോ. ജിയോ ബേബി സ്വാഗതവും ഡോ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.വോളിബോൾ കോച്ച് സഞ് ജയ് ബാലിക ടൂർണമെന്റിനു നേതൃത്വം നൽകും.
Tags : Volleyball nattuvishesham local news All-Kerala Volleyball Tournament