Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

Palakkad

ദേ​ശീ​യപാ​ത​യി​ൽ മ​റി​ഞ്ഞു വീ​ഴാ​റാ​യി മ​രം; യാ​ത്ര​ക്കാ​ർ ഭീ​തി​യി​ൽ​

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്കൂ​ൾ ക​വ​ല​യി​ൽ നി​ൽ​ക്കു​ന്ന പ്ളാ​വ് മ​ര​മാ​ണ് ചു​വ​ട് ദ്ര​വി​ച്ച് വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്. ന​വീ​ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ മ​ര​ത്തി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് റോ​ഡ് പോ​കു​ന്ന​ത്.

മ​ര​ത്തി​ന്‍റെ ത​ടി​യും ശി​ഖ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും റോ​ഡി​ലേ​യ്ക്ക് ചാ​ഞ്ഞാ​ണ് നി​ൽ​ക്കു​ന്ന​ത്. ചു​വ​ട് ഭാ​ഗം പൂ​ർ​ണ​മാ​യും ദ്ര​വി​ച്ച​തി​നാ​ൽ ശ​ക്ത​മാ​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴും. നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ‌വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള ധാ​ര​ാളം ആ​ളു​ക​ൾ പേ​ടി​ച്ചി​ട്ടാ​ണ് ഇ​തി​നു ചു​വ​ട്ടി​ലൂ​ടെ പോ​കു​ന്ന​ത്. മ​രം സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. മ​ഴ​ക്കാ​ലം ശ​ക്തി​പ്പെ​ടു​ന്ന​തി​നു മു​മ്പ് മ​ര​ങ്ങ​ൾ വെ​ട്ടി​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ണ്ട​ർ 16 മുൻ ഫു​ട്ബോ​ൾ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ മുൻ മും​ബൈ അ​ണ്ട​ർ 16 ഫു​ട്ബോ​ൾ താ​രം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. സാ​ഗ​ർ സോ​ർ​ട്ടി ആ​ണ് മ​രി​ച്ച​ത്.

പൂ​നെ​യി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ന​വം​ബ​ർ 15നാ​ണ് സാ​ഗ​ർ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. പി​ന്നീ​ട് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​യി​രു​ന്നു.

ന​വം​ബ​ർ 18ന് ​പാ​ൽ​ഘ​റി​ലെ മെ​ന്ദ​വ​ൻ ഖി​ന്ദ് വ​ന​ത്തി​ൽ മ​ര​ത്തി​ൽ ക​യ​റി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി സോ​ർ​ട്ടി​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കാ​നി​രു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ന് പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കാ​സ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് സൂ​പ്ര​ണ്ട് യ​തീ​ഷ് ദേ​ശ്മു​ഖ് പ​റ​ഞ്ഞു.

Latest News

Corehub Up