അടിഭാഗം ദ്രവിച്ച് മറിഞ്ഞു വീഴാറായി നിൽക്കുന്ന മരം.
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിൽ നിൽക്കുന്ന പ്ളാവ് മരമാണ് ചുവട് ദ്രവിച്ച് വീഴാറായി നിൽക്കുന്നത്. നവീകരണം കഴിഞ്ഞപ്പോൾ മരത്തിനു ചുവട്ടിലൂടെയാണ് റോഡ് പോകുന്നത്.
മരത്തിന്റെ തടിയും ശിഖരങ്ങളും പൂർണമായും റോഡിലേയ്ക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ചുവട് ഭാഗം പൂർണമായും ദ്രവിച്ചതിനാൽ ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ റോഡിലേക്ക് മറിഞ്ഞു വീഴും. നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള ധാരാളം ആളുകൾ പേടിച്ചിട്ടാണ് ഇതിനു ചുവട്ടിലൂടെ പോകുന്നത്. മരം സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. മഴക്കാലം ശക്തിപ്പെടുന്നതിനു മുമ്പ് മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags : Tree Nattuvishesham District news