x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഞ്ഞ​ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു; മ​രു​ന്നു​ത​ളി​യും ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല

വെബ് ഡെസ്ക്
Published: September 18, 2026 05:20 AM IST | Updated: September 18, 2026 05:20 AM IST

പ്രതീകാത്മക ചിത്രം

നെ​ന്മാ​റ: കൊ​യ്യാ​ൻ പാ​ക​മാ​യ ഒ​ന്നാം​വി​ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ മു​ഞ്ഞ​ബാ​ധ രൂ​ക്ഷ​മാ​യി. മു​ഞ്ഞ​ബാ​ധ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​ർ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വെ​ള്ളം വാ​ർ​ത്തു​ക​ള​ഞ്ഞ് കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.
പ​ത്തു​ദി​വ​സ​ത്തി​ന​കം കൊ​യ്യാ​ൻ ക​ഴി​യു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് മു​ഞ്ഞ​ബാ​ധ രൂ​ക്ഷ​മാ​യ​ത്. നി​ലാ പ​ർ​വ്വ​റ്റ ലു​ഗ്യ​ൻ​സ് എ​ന്ന ചാ​ര നി​റ​ത്തി​ലു​ള്ള ചെ​റു​പ്രാ​ണി​ക​ളാ​ണ് മു​ഞ്ഞ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും ക്വി​നാ​ൽ​ഫോ​സ്, ക്ലോ​ർ പെ​രി​ഫോ​സ്, ലാം​ഡ തു​ട​ങ്ങി​യ കീ​ട​നാ​ശി​നി​ക​ൾ ത​ളി​ച്ച് ഇ​വ​യെ നി​യ​ന്ത്രി​ക്കാ​മെ​ന്നും കൃ​ഷി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

മ​റ്റു കീ​ട​നാ​ശി​നി​ക​ൾ ത​ളി​ക്കു​ന്ന രൂ​പ​ത്തി​ൽ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ എ​ളു​പ്പം ത​ളി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് നെ​ൽ​ചെ​ടി​ക​ൾ വ​ക​ഞ്ഞ് ച​രി​ച്ചു​വ​ച്ച് ത​ളി​ക്കേ​ണ്ട​തി​നാ​ൽ കീ​ട​നാ​ശി​നി ത​ളി​ക്ക​ൽ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തും തൊ​ഴി​ലാ​ളി​ക്ഷാ​മ​വും ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. വി​ള​ഞ്ഞു പാ​ക​മാ​കാ​റാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ മ​രു​ന്നു​ത​ളി​ക്കു​ന്ന​തി​നാ​യി വ​ക​ഞ്ഞു​മാ​റ്റു​ന്ന​തും വി​ള​ഞ്ഞു പാ​ക​മാ​യ നെ​ൽ​ചെ​ടി​ക​ളി​ൽ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന​തും കൂ​ടു​ത​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ച​വി​ട്ടേ​റ്റ് ന​ശി​ക്കാ​ൻ കാ​ര​ണ​മാ​കു​വെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പാ​ല​മൊ​ക്ക് ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ക​യ​റാ​ടി, മ​രു​ത​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കാ​റാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും മു​ഞ്ഞ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ല​ത്തൂ​രി​ൽ നെ​ൽ​പ്പാ​ട​ത്ത് ചെ​ടി​പ്പേ​ൻ രോ​ഗ​ബാ​ധ

ആ​ല​ത്തൂ​ർ: കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ചേ​ന്ദം​കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ൽ ക​തി​രു​നി​ര​ന്ന നെ​ൽ​പ്പാ​ട​ത്ത് വെ​ള്ള​പ്പു​റ​ത്തു​ള്ള ചെ​ടി​പ്പേ​ൻ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. വെ​ള്ള​മു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ദി​വ​സേ​ന നി​രീ​ക്ഷി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കൃ​ഷി ഓ​ഫീ​സ​ർ കെ. ​ശ്രു​തി അ​റി​യി​ച്ചു.

Tags : District News Nattuvishesham Aphid infestation

Recent News

Corehub Up