ലൈഫ് പദ്ധതിയുടെ ആദ്യഗഡു വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ നിർവഹിക്കുന്നു.
അയിലൂർ: ലൈഫ് ഭവനപദ്ധതിയിൽ അയിലൂർ ഗ്രാമപഞ്ചായത്ത് തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ഭവനനിർമാണത്തിനുള്ള ആദ് ഗഡു വിതരണം ചെയ്തു.
ഓരോ ഗുണഭോക്താവിനും 40,000 രൂപ വീതമാണ് ആദ്യഗഡുവായി അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷയായി.
പ്ലാൻഫണ്ടും തനത്ഫണ്ടും ഉൾപ്പെടെ ഏകദേശം 60 ലക്ഷം രൂപയാണ് ആദ്യഗഡുവായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. പദ്ധതിയുടെ നടത്തിപ്പിനും ആനുകൂല്യം സമയബന്ധിതമായി നൽകുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഹഡ്കോയിൽനിന്ന് 2.60 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, സ്ഥിരംസമിതി അധ്യക്ഷരായ ആർ. കനകലത, റജീന ചാന്ത്മുഹമ്മദ്, എൽ. ഷാനിഫ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. വിഘ്നേഷ്, എസ്. വിനോദ്, പഞ്ചായത്തംഗങ്ങളായ അഡ്വ.കെ. സുകുമാരൻ, വി.ജി. സജിത് കുമാർ, രാജേഷ്, വി. വിനേഷ്, നിഷ, ജിൻസി, അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി, നിർവഹണ ഉദ്യോഗസ്ഥരായ രവീന്ദ്രൻ, കവിത പ്രസംഗിച്ചു.