കർഷകസംഘം കൺവെൻഷൻ ജില്ലാ ട്രഷറർ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു.
അഗളി: പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കർഷകസംഘം അട്ടപ്പാടി ഏരിയാകമ്മിറ്റി അഗളിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ അട്ടപ്പാടിയിലെ ആറുവില്ലേജുകളും ഉൾപ്പെട്ട സാഹചര്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.
അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടന്ന പരിപാടി കർഷകസംഘം ജില്ലാ ട്രഷറർ സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച വിജ്ഞാപനം നിയമമായാൽ ഏറ്റവുമധികം ബാധിക്കുക അട്ടപ്പാടിക്കാരെയാണെന്നും തദ്ദേശസ്ഥാപനങ്ങളും സർക്കാരും ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കർഷകസംഘം ഏരിയ പ്രസിഡന്റ് പി. രാമമൂർത്തി അധ്യക്ഷനായി. സിപിഎം അട്ടപ്പാടി ഏരിയാസെക്രട്ടറി പരമേശ്വരൻ, കർഷകസംഘം ജോയിന്റ് സെക്രട്ടറി ജോസ് മാത്യൂസ്, ജില്ലാ പഞ്ചായത്തംഗം വി.എം. ലത്തീഫ്, ആർജെഡി ജില്ലാ സെക്രട്ടറി മുഹമ്മദ് ജാക്കിർ, കിസാൻസഭ മണ്ഡലം സെക്രട്ടറി ജോൺ ജോസഫ്, ഇടത് സഹയാത്രികൻ ശിവദാസൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സി.പി. ബാബു, ഏരിയ സെക്രട്ടറി കെ.വി. അനീഷ്, ട്രഷറർ എൻ.പി. ഷാജൻ എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Farmers' Union Convention