കർഷകസംഘം നടത്തിയ വില്ലേജ് ഓഫീസ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലകളുടെ പട്ടികയിൽനിന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം കിഴക്കഞ്ചേരി ഒന്ന് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോപ്പി ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം.കെ. സുരേന്ദ്രൻ, ഏരിയ സെക്രട്ടറി അഡ്വ. രവീന്ദ്രൻ കുന്നമ്പുള്ളി, പഞ്ചായത്ത് പ്രസിഡന്റും കർഷകസംഘം ഏരിയ പ്രസിഡന്റുമായ പി.എം. കലാധരൻ, വി. അപ്പുകുട്ടൻ, അബ്ദുൾ നാസർ പ്രസംഗിച്ചു.
Tags : District News Nattuvishesham Ecologically Sensitive Areas