Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrinamoolMPs

തൃണമൂൽ എംപിമാരുടെ ലയനം; സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വി​​​​ട്ടു നാ​​​​ഷ​​​​ണ​​​​ലി​​​​സ്റ്റ് സി​​​​റ്റി​​​​സ​​​​ൺ​​​​സ് പാ​​​​ർ​​​​ട്ടി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ൽ (എ​​​​ൻ​​​​സി​​​​പി​​​​ഐ) ചേ​​​​ർ​​​​ന്ന 20 വി​​​​മ​​​​ത എം​​​​പി​​​​മാ​​​​രു​​​​ടെ അ​​​​യോ​​​​ഗ്യ​​​​താ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സം ചോ​​​​ദ്യം ചെ​​​​യ്തു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ എം​​​​പി​​​​മാ​​​​രി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​തി​​​​ക​​​​ര​​​​ണം തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ല​​​​യ​​​​ന​​​​ത്തി​​​​ൽ ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ ഇ​​​​തു​​​​വ​​​​രെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ എം​​​​പി​​​​മാ​​​​രെ അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് അ​​​​ഭി​​​​ഷേ​​​​ക് ബാ​​​​ന​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള എം​​​​പി​​​​മാ​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​താ​​​​യി സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ക്കു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ പ്ര​​​​ധാ​​​​നം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ജോ​​​​യ്മ​​​​ല്യ ബാ​​​​ഗ്ചി വാ​​​​ക്കാ​​​​ൽ നി​​​​രീ​​​​ക്ഷി​​​​ച്ചു. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കോ​​​​ട​​​​തി സ്പീ​​​​ക്ക​​​​ർ​​​​ക്കു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ താ​​​​ൻ ഹാ​​​​ജ​​​​രാ​​​​ക്കു​​​​മെ​​​​ന്നും സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ വാ​​​​ദം കേ​​​​ട്ട​​​​പ്പോ​​​​ൾ സ്പീ​​​​ക്ക​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ആ​​​​രും ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പാ​​​​ർ​​​​ട്ടി ചി​​​​ഹ്ന​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ച എം​​​​പി​​​​മാ​​​​ർ മ​​​​റ്റൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത് കൂ​​​​റു​​​​മാ​​​​റ്റ നി​​​​രോ​​​​ധ നി​​​​യ​​​​മ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്നാ​​​​ണ് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​റെ​​​​യും സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​നെ​​​​യും 20 എം​​​​പി​​​​മാ​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് തൃ​​​​ണ​​​​മൂ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. അ​​​​ടു​​​​ത്തി​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ച്ച മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ 20 വി​​​​മ​​​​ത എം​​​​പി​​​​മാ​​​​ർ​​​​ക്ക് സ്പീ​​​​ക്ക​​​​ർ പ്ര​​​​ത്യേ​​​​ക ഇ​​​​രി​​​​പ്പി​​​​ടം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up