Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrishaKrishnan

കറുപ്പിലെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്തു; തുറന്നുപറഞ്ഞ് സൂര്യ

കോളിവുഡ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യു​ടെ ഏ​റ്റ​വും പു​തി​യ ബോക്സ്ഓഫീസ് ഹിറ്റ് ക​റു​പ്പിലെ, തിയറ്ററുകൾ ആഘോഷമാക്കിയ ക്ലൈമാ​ക്സ് ചി​ത്രീ​ക​ര​ണ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് താ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി ആ​റു​മാ​സ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് സം​വി​ധാ​യ​ക​ൻ ആ​ർ.​ജെ. ബാ​ലാ​ജി ക്ലൈ​മാ​ക്സ് മാ​റ്റി ചി​ത്രീ​ക​രി​ക്കാ​ൻ തീരുമാനിച്ചതെന്ന് സൂ​ര്യ പറഞ്ഞു. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ക്ലൈമാക്സ് ചിത്രീകരണ വിശേഷങ്ങൾ പങ്കുവച്ചത്.

വി​ശ്വ​നാ​ഥ് ആൻഡ് സ​ൺ​സിന്‍റെ ചിത്രീകരണത്തിലേക്കു കടന്ന ത​ന്നോ​ട് പെ​ട്ടെ​ന്നാ​ണ് ക്ലൈ​മാ​ക്സി​ൽ പു​തി​യൊ​രു ആ​ശ​യം ഉ​ണ്ടെ​ന്നും അ​തു വീ​ണ്ടും ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ഡി​റ്റിംഗ് വ​രെ പൂ​ർ​ത്തി​യാ​യ സി​നി​മ​യി​ൽ അ​വ​സാ​ന നി​മി​ഷം ഇ​ത്ത​ര​മൊ​രു മാ​റ്റം വ​ന്ന​പ്പോ​ൾ ആ​ദ്യം അ​മ്പ​ര​ന്നു​വെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ചെ​ന്നൈ​യി​ലെ​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൂ​ര്യ പറഞ്ഞു.

ക​റു​പ്പ​സാ​മി സ​ങ്ക​ൽ​പ്പ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ​ക്ലൈ​മാ​ക്സ് രം​ഗ​ത്തി​ലെ തീ​വ്ര​മാ​യ രംഗങ്ങൾക്കു മുൻപ് മനമുരുകി പ്രാ​ർഥി​ച്ചെന്നും താ​രം പ​റ​ഞ്ഞു. ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലെ ഇത്തരം യ​ഥാ​ർ​ഥ വീ​ഡി​യോ ക​ണ്ടാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ച​ല​ന​ങ്ങ​ളും വൈ​കാ​രി​ക​മാ​യ ഭാ​വ​ങ്ങ​ളും രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്കു കോമഡിയായി തോന്നുമോ എന്നു ഭയന്നിരുന്നതായും സൂര്യ കൂട്ടിച്ചേർത്തു. എന്നാൽ തിയറ്ററിൽ ക്ലൈമാക്സ് രംഗങ്ങൾക്കു വലിയ സ്വീകരണമാണു ലഭിച്ചതെന്നും താരം പറഞ്ഞു.

Latest News

Corehub Up