റാന്നി: യുവജനങ്ങളിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ റാന്നി സിറ്റഡൽ സ്കൂളിൽ നിർമിച്ച ടർഫിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. തോമസ് മുണ്ടിയാനിക്കൽ പ്രിൻസിപ്പാൾ ഫാ. ജോബിൻ. ടി.ജയിംസ്, പിടിഎ പ്രസിഡന്റ് ബി. സുരേഷ്, സ്കൂൾ ലീഡർ ദേവപ്രയാഗ് എന്നിവർ പ്രസംഗിച്ചു.