Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Inches In Length

Thrissur

താ​ന്ന്യ​ത്ത് ഇ​ഞ്ചോ​ടി​ഞ്ച്

പെ​രി​ങ്ങോ​ട്ടു​ക​ര: അ​മ്മാ​ടം ഡി​വി​ഷ​നെ ഇ​ല്ലാ​താ​ക്കി രൂ​പം​കൊ​ണ്ട പു​തി​യ താ​ന്ന്യം ഡി​വി​ഷ​നി​ൽ പോ​രാ​ട്ടം ഇ​ഞ്ചോ​ടി​ഞ്ച്. ഭൂ​രി​പ​ക്ഷം വാ​ർ​ഡു​ക​ളി​ലും ഇ​ട​തി​നു സ്വാ​ധീ​ന​മു​ണ്ടെ​ങ്കി​ലും ഇ​ക്കു​റി അ​ട്ടി​മ​റി​യു​ണ്ടാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷ. പ​ര​മാ​വ​ധി വോ​ട്ട് സ​മാ​ഹ​രി​ക്കാ​ൻ എ​ൻ​ഡി​എ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഊ​ർ​ജി​ത​മാ​ണ്. താ​ന്ന്യം, ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ​വാ​ർ​ഡു​ക​ളും ചേ​ർ​ന്ന​താ​ണ് പു​ന​ർ​വി​ഭ​ജ​നം ക​ഴി​ഞ്ഞ താ​ന്ന്യം ഡി​വി​ഷ​ൻ.

54 വാ​ർ​ഡു​ക​ളു​ള്ള ഡി​വി​ഷ​നി​ൽ മ​ണ​ലൂ​ർ ഒ​ഴി​കെ മൂ​ന്നു പ​ഞ്ചാ​യ​ത്തി​ലും ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷ​ത്തു​ള്ള അ​മ്മാ​ടം ഡി​വി​ഷ​ൻ വി​ഭ​ജി​ച്ചാ​ണ് പ​കു​തി ചേ​ർ​പ്പി​ലേ​ക്കും ബാ​ക്കി താ​ന്ന്യ​ത്തേ​ക്കും മാ​റ്റി​യ​ത്. ഷീ​ല വി​ജ​യ​നി​ലൂ​ടെ ഒ​രു​ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ലൂ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും പ​ഴ​യ താ​ന്ന്യം ഡി​വി​ഷ​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

ചി​കി​ത്സാ​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ അ​പ​രി​ചി​ത​നു വൃ​ക്ക ദാ​നം​ചെ​യ്ത് മാ​തൃ​ക​യാ​യ ഷൈ​ജു സാ​യി​റാ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. നി​ല​വി​ൽ ചാ​ഴൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​ണ്.

വി​ദ്യാ​ർ​ഥി​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ പൊ​തു​രം​ഗ​ത്തെ​ത്തി, നി​ല​വി​ൽ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​മാ​യ കെ.​പി. സ​ന്ദീ​പാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കി​ഴു​പ്പി​ള്ളി​ക്ക​ര സ്വ​ദേ​ശി പി. ​കൃ​ഷ്ണ​നു​ണ്ണി​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ബി​ജെ​പി നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളും പെ​ൻ​ഷ​ൻ​വ​ർ​ധ​ന​യു​ൾ​പ്പെ​ടെ​യു​ള്ള നേ​ട്ട​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം. കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ പ്ര​ദേ​ശ​ത്തെ വി​ക​സ​ന​മു​ര​ടി​പ്പും ത​ക​ർ​ന്ന റോ​ഡു​ക​ൾ, കു​ടി​വെ​ള്ള​ക്ഷാ​മം തു​ട​ങ്ങി​യ​വ​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ചാ​ര​ണ വി​ഷ​യ​ങ്ങ​ൾ.

Latest News

Corehub Up