Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USImmigration

America

ന്യൂ​യോ​ർ​ക്കി​ൽ ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2,197 പേ​ർ അ​റ​സ്റ്റി​ൽ

 

ന്യൂ​യോ​ർ​ക്ക്: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ വ​ൻ​തോ​തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ൽ 2,197 പേ​ർ അ​റ​സ്റ്റി​ലാ​യി. ന്യൂ​യോ​ർ​ക്ക് സി​റ്റി, ലോം​ഗ് ഐ​ല​ൻ​ഡ്, ഹ​ഡ്സ​ൺ വാ​ലി, മ​റ്റ് വ​ട​ക്ക​ൻ കൗ​ണ്ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക നി​യ​മ​പാ​ല​ക​രും ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ന്യൂ​യോ​ർ​ക്ക് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത് പു​തി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്വ​മേ​ധ​യാ സ​ഹ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ട​യാ​ൻ സം​സ്ഥാ​ന​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 15 കൗ​ണ്ടി ഷെ​രി​ഫു​മാ​ർ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ വി​ഷ​യം ഫെ​ഡ​റ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളോ​ടെ ന്യൂ​യോ​ർ​ക്കി​ലെ കു​ടി​യേ​റ്റ നി​യ​ന്ത്ര​ണം ര​ണ്ട് മു​ൻ​നി​ര പോ​രാ​ട്ട​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഒ​ന്നി​ച്ച് ഫെ​ഡ​റ​ൽ ത​ല​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും മ​റ്റൊ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷെ​രി​ഫു​മാ​രു​ടെ മേ​ൽ ആ​ൽ​ബ​ണി സ​ർ​ക്കാ​രി​ന് എ​ത്ര​ത്തോ​ളം നി​യ​ന്ത്ര​ണം ചെ​ലു​ത്താ​നാ​കും എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന നി​യ​മ​പോ​രാ​ട്ട​വു​മാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up