Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udhayanidhi

ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഒ​ളി​ച്ചോ​ടി; വി​ജ​യ്‌​യും ഉ​ദ​യ​നി​ധി​യും ഏ​റ്റു​മു​ട്ടി

ചെ​ന്നൈ: ക്ര​മ​സ​മാ​ധാ​ന നി​ല​യെ​ച്ചൊ​ല്ലി ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ. മു​ൻ ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം സം​ബ​ന്ധി​ച്ച് ടി​വി​കെ ഉ​യ​ർ​ത്തു​ന്ന നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ശ​ക്ത​മാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ മു​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ൽ ഇ​തേ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ര​ണ്ട് മു​തി​ർ​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്  ടി​വി​കെ സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യെ​ന്ന് ഉ​ദ​യ​നി​ധി ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സു​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ര​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​മി​തി​ക​ളും സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​റു​ക​ളും രൂ​പീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഉ​ദ​യ​നി​ധി ചൂ​ണ്ടി​ക്കാ​ട്ടി. മ​റീ​ന ബീ​ച്ചി​ലെ നീ​റ്റ് വി​രു​ദ്ധ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളെ​യും സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് രം​ഗ​ത്തെ​ത്തി.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച സ​ഭ​യി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം സ്പീ​ക്ക​റെ അ​റി​യി​ച്ചു. താ​ൻ സ​ഭ​യി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ആ​രാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തെ​ന്ന വി​വ​ര​വും ത​നി​ക്ക് ല​ഭി​ക്കു​മെ​ന്നും അ​തി​നും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യു​മ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് ഓ​ടി​പ്പോ​കാ​തി​രിക്കാൻ സ്പീ​ക്ക​ർ നടപടി സ്വീകരിക്കണമെന്നും വി​ജ​യ് പറഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ഉ​ദ​യ​നി​ധി രം​ഗ​ത്തെ​ത്തി. പ്ര​തി​പ​ക്ഷം ഓ​ടി​പ്പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യാ​മെ​ന്ന് പ​റ​ഞ്ഞ് സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത് എ​ന്നാ​യി​രു​ന്നു ഉ​ദ​യ​നി​ധി​യു​ടെ തി​രി​ച്ച​ടി.

 

Latest News

Corehub Up