ചേർത്തല: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. എൻ.ടി. രാമദാസ് ഹാളിൽ നടന്ന സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. എ.ജെ. ഡൊമിനിക് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പി.ആർ. യേശുദാസ്, വി. ശ്രീഹരി, ഇ.ആർ. ഉദയകുമാർ, ജോൺ ബ്രിട്ടോ, പി.ആർ. രാജേഷ്, കെ.ഡി. അജിമോൻ, ടി.പി. ജോസഫ്, ബാബുരാമചന്ദ്രൻ, ജോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.