ചടയമംഗലം: ആയൂര്‍ -നെല്ലിക്കുന്നം റോഡിനെയും വയയ്ക്കല്‍-ഉമ്മന്നൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന കരിക്കത്തില്‍ ജംഗ്ഷന്-ചേന്നറക്കൊല്ല റോഡ് പൂര്‍ണമായി തകര്‍ന്നു. ചില ഭാഗങ്ങളില്‍ ചാലുകളുണ്ടായി വലിയ ഗര്‍ത്തം രൂപപ്പെട്ടു. തേവന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വയയ്ക്കല്‍, വാളകം സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പാതയാണിത്.
മഴക്കാലമാകുന്നതോടെ റോഡില്‍ വെള്ളക്കെട്ട് അതിരൂക്ഷമാകുന്നു. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഇതുവഴി സഞ്ചരിക്കാന്‍ പാടുപെടുകയാണ്. മഴക്കാലമായാല്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇളമാട്, ഉമ്മന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥ വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.