x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ക്ക​ത്തി​ല്‍ ജം​ഗ്ഷ​ന്‍ -​ ചേ​ന്ന​റ​ക്കൊ​ല്ല റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി

വെബ് ഡെസ്ക്
Published: September 15, 2026 04:05 AM IST | Updated: September 15, 2026 04:05 AM IST

ക​രി​ക്ക​ത്തി​ല്‍ ജം​ഗ്ഷ​ന്‍ റോ​ഡ് തകർന്ന നിലയിൽ.

ച​ട​യ​മം​ഗ​ലം: ആ​യൂ​ര്‍ -നെ​ല്ലി​ക്കു​ന്നം റോ​ഡി​നെ​യും വ​യ​യ്ക്ക​ല്‍-​ഉ​മ്മ​ന്നൂ​ര്‍ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ക​രി​ക്ക​ത്തി​ല്‍ ജം​ഗ്ഷ​ന്‍-​ചേ​ന്ന​റ​ക്കൊ​ല്ല റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​ലു​ക​ളു​ണ്ടാ​യി വ​ലി​യ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു. തേ​വ​ന്നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, വ​യ​യ്ക്ക​ല്‍, വാ​ള​കം സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള പാ​ത​യാ​ണി​ത്.

മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് അ​തി​രൂ​ക്ഷ​മാ​കു​ന്നു. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​പെ​ടു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കും. ഇ​ള​മാ​ട്, ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ന​വീ​ക​ര​ണം പാ​ളി: ഊ​ക്ക​ന്‍​മു​ക്ക് -​ മ​ണ​ക്കാ​ട്ടു​മു​ക്ക് ബൈ​പ്പാ​സ് ത​ക​ര്‍​ന്നു

ശാ​സ്താം​കോ​ട്ട: ഒ​രു കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച, ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ഊ​ക്ക​ന്‍​മു​ക്ക്-​മ​ണ​ക്കാ​ട്ടു​മു​ക്ക് ബൈ​പ്പാ​സ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി. യാ​ത്ര ദു​സ​ഹ​മാ​ക്കു​ന്ന വി​ധ​ത്തി​ല്‍ റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു. കൊ​ല്ലം-​തേ​നി, ഭ​ര​ണി​ക്കാ​വ്-​കു​മ​ളി ദേ​ശീ​യ​പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് ഗാ​ര​ന്റി കാ​ലാ​വ​ധി തീ​രും​മു​ന്‍​പ് ത​ക​ര്‍​ന്ന​ത്.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​തെ​യും അ​ള​വ​നു​സ​രി​ച്ചു​ള്ള മി​ശ്രി​ത​ങ്ങ​ള്‍ ചേ​ര്‍​ക്കാ​തെ​യും പ​ണി ന​ട​ത്തി​യ​താ​ണ് പാ​ത ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി​രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ടാ​ര്‍ ചെ​യ്തെ​ങ്കി​ലും മാ​സ​ങ്ങ​ള്‍​ക്ക​കം പൊ​ളി​ഞ്ഞു. ബി​ല്‍ മാ​റ്റി​ന​ല്‍​കി​ല്ലെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​ടു​പ്പി​ച്ച​തോ​ടെ ഈ ​ഭാ​ഗം വീ​ണ്ടും ടാ​ര്‍​ചെ​യ്തു. മൂ​ന്ന​ര​വ​ര്‍​ഷം തി​ക​യും​മു​ന്‍​പ് അ​തും പൊ​ളി​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​മാ​യി ന​ട​ത്തി​യ ടാ​റി​ംഗും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. മ​ണ​ക്കാ​ട്ടു​മു​ക്കി​ല്‍ റോ​ഡ് കു​റു​കേ ത​ക​ര്‍​ന്ന് വ​ലി​യ കു​ഴി​ക​ളാ​യി. ദേ​ശീ​യ​പാ​ത​യി​ല്‍​നി​ന്നു തി​രി​യു​മ്പോ​ള്‍ കു​ഴി​യി​ല്‍​വീ​ണ് വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​ണ്.

അ​ശ്വ​തി​മു​ക്കി​ല്‍ ര​ണ്ടി​ട​ത്ത് വ​ന്‍​തോ​തി​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. കൊ​ല്ലം, കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഭ​ര​ണി​ക്കാ​വി​ല്‍ പ്ര​വേ​ശി​ക്കാ​തെ അ​ടൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, താ​മ​ര​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ബൈ​പ്പാ​സാ​ണി​ത്. താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ഴി​യ​ട​ച്ചാ​ല്‍ ദു​രി​തം മാ​റു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ഞ്ചു​വ​ര്‍​ഷ ഗാ​ര​ന്‍റിയി​ലാ​യി​രു​ന്നു പാ​ത നി​ര്‍​മാ​ണം.

Tags : District News Nattuvishesham Karikkathil Junction Unfit for Traffic

Recent News

Corehub Up