കൊച്ചി: എംജി സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മുന്നേറ്റം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആലുവ യുസി കോളജ് എസ്എഫ്ഐ കെഎസ്യുവിൽ നിന്ന് തിരിച്ചുപിടിച്ചു. കോട്ടയം സിഎംഎസ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും എസ്എഫ്ഐ തിരിച്ചുപിടിച്ചു.
ഭാരത് മാതാ ലോ കോളജ് ഇത്തവണയും നിലനിര്‍ത്തി. എറണാകുളം മഹാരാജാസ് കോളജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്ഐ നേടി. അടിമാലി കാര്‍മേല്‍ഗിരി കോളജ്, ജയ്ഭാരത് കോളജ് പെരുമ്പാവൂര്‍, തൊടുപുഴ മുട്ടം ഐഎച്ചആര്ഡി കോളജ് തുടങ്ങിയിടത്തും എസ്എഫ്ഐ വിജയിച്ചു.
കോതമംഗലം എംഎ കോളജ്, കാലടി ശ്രീശങ്കര കോളജ് എന്നിവിടങ്ങളിൽ ഏഴ് വർഷത്തിനുശേഷം കെഎസ്യു വിജയിച്ചു. തേവര സേക്രെട്ട് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളജ് എന്നിവിടങ്ങളിൽ കെഎസ്യു മുഴുവൻ സീറ്റുകളും നിലനിർത്തി.