അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ വലയുന്നു. ശുചി മുറിക്ക് കുറ്റിയും കൊളുത്തും ഇല്ല. ആവശ്യത്തിന് വെള്ളമില്ല. വാഷ്ബേസിന് അടിയിലെ ചോർച്ചമൂലം ശുചിമുറി ആകെ വെള്ളക്കെട്ടിലാണ്. ഇതൊക്കെ രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഒരു മാസമായി യാതൊരു നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല. ശുചിമുറിയിലെ ക്ലോസറ്റുകളിൽനിന്നു വമിക്കുന്ന ദുർഗന്ധം മറ്റൊരു ദുരിതമാണ്. കുടുബശ്രീ വഴി നിയമിച്ച അറുനൂറിലധികം ശുചീകരണത്തൊഴിലാളികൾ ഇവിടെയുണ്ട്.
ശുചി മുറികളിലെയും വാഷ്ബേസനിലും കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്യാൻ ജീവനക്കാർക്ക് നിർദേശം കൊടുക്കാൻ അധികാരികൾ തയാറാകുന്നില്ല. കൊതുകുശല്യംമൂലം രോഗികൾക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.