x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശുചിമുറി വൃത്തിഹീനം; രോ​ഗി​ക​ൾ വ​ല​യു​ന്നു

വെബ് ഡെസ്ക്
Published: August 2, 2026 10:34 PM IST | Updated: August 2, 2026 10:34 PM IST

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ വ​ല​യു​ന്നു. ശു​ചി മു​റി​ക്ക് കു​റ്റി​യും കൊ​ളു​ത്തും ഇ​ല്ല. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ല. വാ​ഷ്ബേസി​ന് അ​ടി​യി​ലെ ചോ​ർ​ച്ച​മൂ​ലം ശു​ചി​മു​റി ആ​കെ വെ​ള്ളക്കെ​ട്ടി​ലാണ്. ഇ​തൊ​ക്കെ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാക്കിയിരിക്കു​ക​യാ​ണ്.

ഒ​രു മാ​സ​മാ​യി യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കാ​രി​ക​ൾ സ്വീകരിച്ചിട്ടി​ല്ല. ശു​ചി​മു​റി​യി​ലെ ക്ലോ​സ​റ്റു​ക​ളി​ൽനി​ന്നു വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മ​റ്റൊ​രു ദു​രി​ത​മാ​ണ്. കു​ടു​ബ​ശ്രീ വ​ഴി നി​യ​മി​ച്ച അറുനൂറിലധികം ശു​ചീ​ക​ര​ണത്തൊഴി​ലാ​ളി​ക​ൾ ഇ​വി​ടെയുണ്ട്.

ശു​ചി മു​റി​ക​ളി​ലെ​യും വാ​ഷ്ബേസ​നി​ലും കെ​ട്ടിക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം നീ​ക്കം ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം കൊ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. കൊ​തു​കുശ​ല്യം​മൂ​ലം രോ​ഗി​ക​ൾ​ക്ക് ഉ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

 

Tags : Nattuvishesham Districtnews Unsanitary Medical College

Recent News

Corehub Up