തെലുങ്ക് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ട കുട്ടികൾ പിറന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. രാം ചരൺ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്.
ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്.
2023-ലായിരുന്നു ഇരുവർക്കും ആദ്യകുഞ്ഞ് പിറന്നത്. വിവാഹിതരായി 11 വർഷങ്ങൾ കഴിഞ്ഞായിരുന്നു ആദ്യത്തെ കുഞ്ഞുണ്ടായത്. 2023 ജൂണിൽ ഉണ്ടായ ആദ്യ കുഞ്ഞിന് ക്ലിൻ കാര എന്നാണ് പേരിട്ടത്.
കുഞ്ഞുങ്ങളുണ്ടായതിന്റെ സന്തോഷം മുത്തച്ഛൻ ചിരഞ്ജീവിയും പങ്കുവച്ചു. 'രാം ചരൺ- ഉപാസന എന്നിവർക്ക് ഇരട്ടക്കുട്ടികൾ-ഒരു ആൺകുഞ്ഞും പെൺകുഞ്ഞും-ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. അഗാധമായ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഈ വാർത്ത പങ്കിടുന്നത്'. ചിരഞ്ജീവി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.