Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UtrechtUniversity

വീണ്ടും 'ഒഡീസി' തരംഗം; 1,700 വ​ർ​ഷം പഴക്കമുള്ള ഇതിഹാസകാവ്യത്തിന്‍റെ കൈയെഴുത്തുപ്രതി ഡച്ച് ലൈ​ബ്ര​റി​യി​ൽ!

​തി​ഹാ​സ​കാ​വ്യം ഹോ​മ​റി​ന്‍റെ 'ഒ​ഡീ​സി'​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വാ​ർ​ത്ത ലോ​ക​മെ​ന്പാ​ടു​മു​ള്ള വാ​യ​നാ​സ​മൂ​ഹ​ത്തി​ന് അ​ദ്ഭു​ത​മാ​യി! ക്രി​സ്‌​റ്റ​ഫ​ർ നോ​ള​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഗ്രീ​ക്ക് ഇ​തി​ഹാ​സ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം ആ​ഗോ​ള ബോ​ക്സ്ഓ​ഫീ​സി​ൽ ത​രം​ഗ​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തി​നു പി​ന്നാ​ലെ വ​ന്ന വാ​ർ​ത്ത വ​ലി​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. 1,700 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള 'ഒ​ഡീ​സി'​യു​ടെ കോ​പ്പി​യു​ടെ ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു!

നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ഉ​ട്രെ​ക്‌​ട് യൂ​ണി​വേ​ഴ്സി​റ്റി ലൈ​ബ്ര​റി​യി​ലെ പു​രാ​ത​ന രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ, ഗ്രീ​ക്ക് ഭാ​ഷാ വി​ദ​ഗ്ധ​നാ​യ മാ​ർ​ക്ക് ഡി ​ക്രെ​യി​നാ​ണ് അ​പൂ​ർ​വ നി​ധി ല​ഭി​ച്ച​ത്. 'ഒ​ഡീ​സി'​യു​ടെ 1,700 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ കോ​പ്പി​യു​ടെ ഭാ​ഗം. മൂ​ന്ന് ഇ​ഞ്ച് മാ​ത്രം വ​ലി​പ്പ​മു​ള്ള തോ​ലി​ൽ (മൃ​ഗ​ങ്ങ​ളു​ടെ ച​ർമം പ്ര​ത്യേ​ക രീ​തി​യി​ൽ സം​സ്ക​രി​ച്ചെ​ടു​ത്താണ് ഹെ​ലെ​നി​സ്റ്റി​ക്/​റോ​മ​ൻ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ എ​ഴു​താ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നത്) എ​ഴു​തി​യ ഭാ​ഗ​മാ​യി​രു​ന്നു അ​ത്. ഈ​ജി​പ്റ്റി​ൽ​നി​ന്നു​ള്ള ക്രൈ​സ്ത​വ രേ​ഖ​ക​ൾ​ക്കി​ട​യി​ൽ മ​റ​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു അ​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തും നി​റം മ​ങ്ങി​യ​തു​മാ​യ ഈ ​ക​ഷ്ണ​ത്തി​ൽ വ​ള​രെ ചെ​റി​യ, വ്യ​ക്ത​മാ​യ ഗ്രീ​ക്ക് അ​ക്ഷ​ര​ങ്ങ​ളി​ലാ​ണു വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. 'ഒ​ഡീ​സി'​യു​ടെ പ​ന്ത്ര​ണ്ടാം ഭാ​ഗ​മാ​ണ് ഇ​തെ​ന്ന് ക്രെ​യ് സ്ഥി​രീ​ക​രി​ച്ചു.

ക​ണ്ടെ​ത്തി​യ വ​രി​ക​ളി​ൽ, സൂ​ര്യ​ദേ​വ​നാ​യ ഹീ​ലി​യോ​സി​ന്‍റെ വി​ശു​ദ്ധ പ​ശു​ക്ക​ളെ ഒ​ഡീ​സി​യ​സി​ന്‍റെ കൂ​ട്ടാ​ളി​ക​ൾ കൊ​ല്ലു​ന്ന​തും അ​ത​റി​ഞ്ഞ് ഹീലിയോസ് രോ​ഷാ​കു​ല​നാ​കു​ന്നതും തുടർന്നുള്ള സ​ന്ദ​ർ​ഭ​ങ്ങളുടെ ഭാഗവുമാണുള്ളത്. ​‌തുടർന്ന്, സ്യൂ​സ് ദേ​വ​ൻ കൊ​ടു​ങ്കാ​റ്റ​യ​ച്ച് ക​പ്പ​ൽ ത​ക​ർ​ക്കു​ക​യും ഒ​ഡീ​സി​യ​സ് ഒ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

നാ​ലാം നൂ​റ്റാ​ണ്ടി​ൽ ഈ​ജി​പ്തി​ലെ ഫാ​യൂം ഒ​യാ​സി​സി​ൽ ജീ​വി​ച്ചി​രു​ന്ന സ​വി​ശേ​ഷ വ്യ​ക്തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കാം ഇ​തെ​ന്നാ​ണു നി​ഗ​മ​നം. അ​ക്കാ​ല​ത്തെ പു​സ്ത​ക​രൂ​പ​ത്തി​ലു​ള്ള 'ഒ​ഡീ​സി'​യു​ടെ അ​പൂ​ർ​വം ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. മൂ​ന്നാം നൂ​റ്റാ​ണ്ടി​ലോ നാ​ലാം നൂ​റ്റാ​ണ്ടി​ലോ ഉ​ള്ള ഇ​ത്ത​രം മു​പ്പ​തോ​ളം ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മേ ലോ​ക​ത്താ​കെ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ.

 

Latest News

Corehub Up