തിരുവനന്തപുരം: ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാവ് വി. മുരളീധരന്റെ പേരുവന്നതിൽ പരിഹാസ പോസ്റ്റുമായി സന്ദീപ് വാര്യര്‍ എംഎല്‍എ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ലഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂവെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.
കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും സന്ദീപ് പരിഹസിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ശശിധരൻ കർത്തയുടെ ഡയറിയിലാണ് ബിജെപിയിലെ മുരളീധരന്റെ പേര് വന്നത്.
ബിജെപി നേതാവ് ഷോൺ ജോർജാണ് ഡയറിയുടെ ഒരു പേജ് പുറത്ത് വിട്ടത്. വി. മുരളീധരൻ പാർട്ടി ഓഫീസിലുള്ളപ്പോഴാണ് ഷോണിന്റെ വാർത്താസമ്മേളനം നടന്നത്. അതേസമയം ഷോണിനെതിരെ ബിജെപിയിൽ അമർഷം പുകയുകയാണ്.