ഡാളസ്: ഡാളസ് സന്ദർശിക്കുന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിനും കേരള ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാറിനും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഉജ്വല സ്വീകരണം നൽകി.
ബുധനാഴ്ച വൈകുന്നേരം 5.30ന് ഗാർലൻഡിലുള്ള കേരള അസോസിയേഷൻ ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.