Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom Accident

സോ​ഡ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

കോട്ടയം: സോ​ഡ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. വൈ​ക്ക​ത്ത് സോ​ഡ ഗ്യാ​സും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ള​ശ്ശേ​രി സ്വ​ദേ​ശി​നി ലി​പ (49) നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് ലി​പ​യെ കൂ​ടാ​തെ സ്ഥാ​പ​ന ഉ​ട​മ​യും മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ സ​ജി​യും ക​ട​യി​ലു​ണ്ടാ​യി​രു​ന്നു. വ​ലി​യ സ്ഫോ​ട​ന​ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ ക​ട​യി​ലും പ​രി​സ​ര​ത്തും പു​ക നി​റ​ഞ്ഞു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ പൊ​ട്ടി​ച്ചി​ത​റു​ക​യും അ​ല​മാ​ര​യു​ടെ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു.

പൊ​ട്ടി​ത്തെ​റി​യി​ൽ സി​ലി​ണ്ട​റു​ക​ൾ മ​റി​ഞ്ഞു​വീ​ണ​തോ​ടെ അ​വ​യ്ക്കി​ട​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു ലി​പ. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ ബേ​ക്ക​റി​യു​ടെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ഴു​ക​യും ചു​മ​രി​ലെ ടൈ​ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും  സ്ഥ​ല​ത്തെ​ത്തി. 

Latest News

Corehub Up