Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Bharat Express

പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി; മും​ബൈ-​ബം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത് ഉ​ട​ൻ ട്രാ​ക്കി​ലേ​ക്ക്

മും​ബൈ: രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ മും​ബൈ-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. ദ​സ​റ​യ്ക്ക് ശേ​ഷം സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ട്രെ​യി​നി​ലെ മെ​നു അ​ന്തി​മ​മാ​ക്കി​വ​രി​ക​യാ​ണ്. മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ട്രെ​യി​ൻ പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ മും​ബൈ-​ബം​ഗ​ളൂ​രു യാ​ത്രാ​സ​മ​യം നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ ആ​റു മ​ണി​ക്കൂ​ർ 20 മി​നി​റ്റും കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​ക​ദേ​ശം 1,000 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ട്രെ​യി​ൻ പി​ന്നി​ടു​ക. 

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സി​ൽ നി​ന്ന് രാ​ത്രി 8.10ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് രാ​വി​ലെ 11.55ന് ​ബം​ഗ​ളൂ​രു​വി​ലെ സ​ർ എം. ​വി​ശ്വേ​ശ്വ​ര​യ്യ ടെ​ർ​മി​ന​ലി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വൈ​കു​ന്നേ​രം 7.50നാ​യി​രി​ക്കും മ​ട​ക്ക​യാ​ത്ര. പി​റ്റേ​ന്ന് രാ​വി​ലെ 11.55ന് ​ട്രെ​യി​ൻ മും​ബൈ​യി​ലെ​ത്തും. എ​ന്നാ​ൽ സ​മ​യ​ക്ര​മം റെ​യി​ൽ​വേ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ജോ​ലി, വ്യ​വ​സാ​യം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​രു ന​ഗ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് പു​തി​യ സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ല്യാ​ൺ, പൂ​നെ, സോ​ലാ​പു​ർ, ക​ൽ​ബു​ർ​ഗി, റാ​യ്ച്ചൂ​ർ, ഗു​ണ്ട​ക്ക​ൽ, അ​ന​ന്ത​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Latest News

Corehub Up