Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vantara

ഒ​മ്പ​തു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം; തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലേ​ക്ക് സീ​ബ്ര വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​തു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ വീ​ണ്ടും സീ​ബ്ര​ക​ളെ​ത്തു​ന്നു. ഗു​ജ​റാ​ത്തി​ലെ ഗ്രീ​ൻ​സ് വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്ക്യൂ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ഒ​രു ജോ​ഡി സീ​ബ്ര​ക​ളെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി ഒ. ​ജെ. ജ​നീ​ഷ് അ​റി​യി​ച്ചു.

ഓ​ണാ​വ​ധി​യി​ൽ ത​ന്നെ പു​തി​യ അ​തി​ഥി​ക​ളെ സ​ന്ദ​ർ​ശ​ക​ർ​ക്ക് കാ​ണാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള സീ​ബ്ര​ക​ളെ​യാ​ണ് വ​ൻ​താ​ര​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന​ത്. മൃ​ഗ​ശാ​ല വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​നി​കേ​ഷ് കി​ര​ൺ സീ​ബ്ര​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു.

 പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച അ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ റോ​ഡു​മാ​ർ​ഗ​മാ​ണ് ഇ​വ​യു​ടെ യാ​ത്ര. ഏ​ക​ദേ​ശം മൂ​ന്ന് ദി​വ​സം നീ​ളു​ന്ന യാ​ത്ര​യി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സീ​ബ്ര​ക​ളെ അ​നു​ഗ​മി​ക്കും.

2017ൽ ​പ്രാ​യാ​ധി​ക്യം മൂ​ലം സീ​ത എ​ന്ന സീ​ബ്ര ച​ത്ത​തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ സീ​ബ്ര​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​യ​ത്. സീ​ബ്ര​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ഒ​രു ആ​ൺ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നെ​യും ഒ​രു രാ​ജ​വെ​മ്പാ​ല​യെ​യും വ​ൻ​താ​ര​യി​ലേ​ക്ക് ന​ൽ​കും. 

Latest News

Corehub Up