Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VehicleAccident

America

ലൂ​യീ​സി​യാ​ന​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ലൂ​യീ​സി​യാ​ന: ലേ​ക്ക് ചാ​ൾ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് ഹ​രി​കൃ​ഷ്ണ​ൻ പി​ള്ള (27) മ​രി​ച്ചു. ലൂയീ​സി​യാ​ന​യി​ലെ മ​ക്നീ​സ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യും സം​രം​ഭ​ക​നു​മാ​യി​രു​ന്നു.

കൊ​ല്ലം അ​ഞ്ച​ലി​ന​ടു​ത്ത് അ​ഗ​സ്ത്യ​ക്കോ​ട് നെ​ടു​മ്പ​ന​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ പി​ള്ള​യു​ടെ​യും ക​വി​ത രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും ഏ​ക മ​ക​നാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റോ‌​ടെ​യാ​ണ് അ​പ​ക​ടം. അ​സ​ൻ​ഷ​ൻ പാ​രി​ഷി​ലു​ള്ള എ​ൽ​എ 1-ൽ ​സ്റ്റു​വ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം.

എ​ൽ​എ 1-ലൂ​ടെ തെ​ക്കോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 2012 മോ​ഡ​ൽ ഫോ​ർ​ഡ് എ​ഫ്-150 വാ​ഹ​നം സെ​ന്‍റ​ർ ലൈ​ൻ മ​റി​ക​ട​ന്ന്, വ​ട​ക്കോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഹോ​ണ്ട പൈ​ല​റ്റ് വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ്, അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള മ​ര​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഫോ​ർ​ഡ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ജെ​യിം​സ് കാ​സി​തോ​യെ (48) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​രി​ക്കേ​റ്റ ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യാ​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന് സ്റ്റേ​റ്റ് പൊ​ലി​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കു​ടും​ബം സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up