Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Velankanni Basilica

വേ​ളാ​ങ്ക​ണ്ണി ബ​സി​ലി​ക്ക​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി

നാ​​​ഗ​​​പ​​​ട്ട​​​ണം: വേ​​​ളാ​​​ങ്ക​​​ണ്ണി ആ​​​രോ​​​ഗ്യ​​​മാ​​​താ ബ​​​സി​​​ലി​​​ക്ക​​യി​​ലെ വാ​​​ർ​​​ഷി​​​ക​​​തി​​​രു​​​നാ​​​ളി​​​നു കൊ​​​ടി​​​യേ​​​റി. ത​​​ഞ്ചാ​​​വൂ​​​ർ ബി​​​ഷ​​​പ് ഡോ.​​​ടി. സ​​​ഹാ​​​യ​​​രാ​​​ജ് കൊ​​​ടി​​​യു​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ തി​​​രു​​​നാ​​​ളി​​​നു തു​​​ട​​​ക്ക​​​മാ​​​യി. പി​​​ന്നാ​​​ലെ മാ​​​താ​​​വി​​​ന്‍റെ ല​​​ദീ​​​ഞ്ഞ്, ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, നോ​​​വേ​​​ന തു​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക ച​​​ട​​​ങ്ങു​​​ക​​​ളും ന​​​ട​​​ന്നു.

സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് ബി​​​ഷ​​​പ് ഡോ. ​​​സ​​​ഹാ​​​യ​​​രാ​​​ജി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും മാ​​​താ​​​വി​​​ന്‍റെ ന​​​വ​​​നാ​​​ൾ പ്രാ​​​ർ​​​ഥ​​​ന​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. രാ​​​ത്രി എ​​​ട്ടി​​​ന് മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം വ​​​ഹി​​​ച്ചു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണം.

എ​​​ട്ടി​​​നാ​​​ണ് മാ​​​താ​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​രു​​​നാ​​​ൾ. രാ​​​വി​​​ലെ ആ​​​റി​​​ന് ബി​​​ഷ​​​പ് ഡോ. ​​​സ​​​ഹാ​​​യ​​​രാ​​​ജി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന​​​യും തി​​​രു​​​നാ​​​ൾ സ​​​ന്ദേ​​​ശ​​​വും ന​​​ട​​ക്കും. വൈ​​​കു​​ന്നേ​​രം കൊ​​​ടി​​​യി​​​റ​​​ക്ക​​​ത്തോ​​​ടെ തി​​​രു​​​നാ​​​ൾ സ​​​മാ​​​പി​​​ക്കും.
തി​​​രു​​​നാ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ലും താ​​​ഴ​​​ത്തെ പ​​​ള്ളി​​​ക​​​ളി​​​ലും ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, മ​​​ല​​​യാ​​​ളം, ക​​​ന്ന​​​ഡ, മ​​​റാ​​​ഠി, കൊ​​​ങ്ങി​​​ണി, ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ് തു​​​ട​​​ങ്ങി വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ഉ​​​ണ്ടാ​​​കും.

ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ൾ തി​​​രു​​​നാ​​​ളി​​​നാ​​​യി എ​​​ത്തു​​​ന്ന​​​തി​​​നാ​​​ൽ റെ​​​യി​​​ൽ​​​വേ പ്ര​​​ത്യേ​​​ക സ​​​ർ​​​വീ​​​സു​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക ബ​​​സ് സ​​​ർ​​​വീ​​​സു​​​ക​​​ളും പോ​​​ലീ​​​സ് ക​​​ർ​​​ശ​​​ന സു​​​ര​​​ക്ഷ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up