Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapally Natesan

മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സ്; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ അ​ങ്കം കു​റി​ച്ച് സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വി.​എം.​സു​ധീ​ര​ൻ. മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണം. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വെ​ള്ളാ​പ്പ​ള്ളി ഒ​രേ​സ​മ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും ബി​ജെ​പി​യെ​യും സ്വാ​ധീ​നി​ച്ചെ​ന്നും സു​ധീ​ര​ൻ ആ​രോ​പി​ച്ചു.

മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സി​ന് പി​ന്നി​ൽ സു​ധീ​ര​നാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ത​ള്ളി. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ന്‍റെ പേ​രി​ൽ വ​രു​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും ശി​ക്ഷ​ക​ൾ​ക്കും ത​ട​യി​ടാ​നാ​ണ് വെ​ള്ളാ​പ്പ​ള്ളി നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു വ​ശ​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നെ​യും മ​റു​വ​ശ​ത്ത് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യെ​യും അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി കൈ​കാ​ര്യം ചെ​യ്‌​തു. ഇ​രു​പ​ക്ഷ​ത്തെ​യും സ്വാ​ധീ​നി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് രാ​ഷ്ട്രീ​യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് വെ​ള്ളാ​പ്പ​ള്ളി ശ്ര​മി​ക്കു​ന്ന​ത്.

ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ൾ തീ​ർ​ത്തും വി​രു​ദ്ധ​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. രാ​ഷ്ട്രീ​യ സ​മൂ​ഹ​ത്തെ​യും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തെ​യും ഗു​രു​വി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളെ​യും ഇ​ത്ര​യ​ധി​കം ക​ബ​ളി​പ്പി​ക്കു​ന്ന മ​റ്റൊ​രു വ്യ​ക്തി​യെ കാ​ണാ​നാ​വി​ല്ലെ​ന്നും സു​ധീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up