Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Video Speech

അ​മേ​രി​ക്ക വി​സ നി​ഷേ​ധി​ച്ചു: യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വീ​ഡി​യോ പ്ര​സം​ഗ​വു​മാ​യി പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്‌​മൂ​ദ് അ​ബ്ബാ​സ് 

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക യാ​ത്രാ വി​സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ  പൊ​തു​സ​ഭ​യി​ൽ റി​ക്കാ​ർ​ഡ് ചെ​യ്ത വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പ്ര​സം​ഗി​ച്ച് പ​ല​സ്തീ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹ്‌​മൂ​ദ് അ​ബ്ബാ​സ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് യു​എ​ൻ പൊ​തു​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന്യൂ​യോ​ർ​ക്കി​ലേ​ക്ക് പോ​കാ​ൻ മ​ഹ്‌​മൂ​ദ് അ​ബ്ബാ​സി​ന് യു​എ​സ് വി​സ നി​ഷേ​ധി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വീ​ഡി​യോ​യി​ലൂ​ടെ സം​സാ​രി​ച്ച അ​ബ്ബാ​സ്, പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ ത​ള​ർ​ത്താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. "ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ മാ​തൃ​ഭൂ​മി ഉ​പേ​ക്ഷി​ച്ചു പോ​കി​ല്ല, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല, ഞ​ങ്ങ​ളു​ടെ ഭാ​വി മ​റ്റാ​രെ​ങ്കി​ലും തീ​രു​മാ​നി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കു​ക​യു​മി​ല്ല" എ​ന്ന് പ്ര​സം​ഗ​ത്തി​ൽ അ​ബ്ബാ​സ് ഊ​ന്നി​പ്പ​റ​ഞ്ഞു. 

പ​ല​സ്തീ​ൻ അ​തോ​റി​റ്റി​യും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മു​ൻ ക​രാ​റു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് വി​സ നി​ഷേ​ധി​ച്ച​ത്. ഗാ​സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലും ഇ​സ്ര​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും യു​ദ്ധ​ങ്ങ​ൾ​ക്കും നേ​രെ ലോ​ക​രാ​ജ്യ​ങ്ങ​ളും അ​മേ​രി​ക്ക​യും തു​ട​രു​ന്ന മൗ​ന​ത്തെ​യും ഇ​സ്ര​യേ​ലി​ന് ആ​യു​ധം ന​ൽ​കു​ന്ന​തി​നെ​യും അ​ബ്ബാ​സ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

Latest News

Corehub Up