Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vikram Misri

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ അ​ടു​ത്ത മാ​സം ഇ​ന്ത്യ​യി​ലേ​ക്ക്; വി​ക്രം മി​സ്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ അ​ടു​ത്ത മാ​സം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും. വാ​ഷിം​ഗ്ട​ണി​ൽ വെ​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​സ​ന്ദ​ർ​ശ​ന പ്ര​ഖ്യാ​പ​നം. മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​താ​യി​രു​ന്നു വി​ക്രം മി​സ്രി.

വൈ​റ്റ് ഹൗ​സി​ൽ വെ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യാ​പാ​രം, പ്ര​തി​രോ​ധം, നി​ർ​ണാ​യ​ക ധാ​തു​ക്ക​ൾ, ക്വാ​ഡ് സ​ഖ്യം തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ഇ​രു നേ​താ​ക്ക​ളും വി​ല​യി​രു​ത്തി. വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​യി​ലെ യു.​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​റും പ​ങ്കെ​ടു​ത്തു. ച​ർ​ച്ച​ക​ൾ ഏ​റെ ഗു​ണ​പ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്ത മാ​സം മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

 

Latest News

Corehub Up