നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഫീൽഗുഡ് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് മലയാളിയായ വിഷ്ണു ഇടവനാണ്.
അകാലത്തിൽ വിട പറഞ്ഞ കെ. ഭാഗ്യരാജ് അഭിനയിച്ച അവസാന ചിത്രം ആണിത്. കവിന്റെ അച്ഛനായി ഭാഗ്യ രാജ് എത്തുന്നു. അമ്മ വേഷത്തിൽ രാധിക ശരത്കുമാർ. നയൻതാരയും കവിനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. രൺജി പണിക്കർ, പ്രഭു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.