x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​യ​ന്‍റെ നാ​യ​ക​നാ​യി ക​വി​ൻ, സം​വി​ധാ​നം ക​ണ്ണൂ​രു​കാ​ര​ൻ; ഹാ​യ് ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 22, 2026 01:52 PM IST | Updated: August 22, 2026 01:52 PM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

ന​യ​ൻ​താ​ര​യും ക​വി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ഹാ​യ് സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഫീ​ൽ​ഗു​ഡ് കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത് മ​ല​യാ​ളി​യാ​യ വി​ഷ്‍​ണു ഇ​ട​വ​നാ​ണ്.  

അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞ കെ. ​ഭാ​ഗ്യ​രാ​ജ് അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം ആ​ണി​ത്. ക​വി​ന്‍റെ അ​ച്ഛ​നാ​യി ഭാ​ഗ്യ രാ​ജ് എ​ത്തു​ന്നു. അ​മ്മ വേ​ഷ​ത്തി​ൽ രാ​ധി​ക ശ​ര​ത്കു​മാ​ർ. ന​യ​ൻ​താ​ര​യും ക​വി​നും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ്. ര​ൺ​ജി പ​ണി​ക്ക​ർ, പ്ര​ഭു എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

 

ജെ​ൻ മാ​ർ​ട്ടി​ൻ സം​ഗീ​തം ഒ​രു​ക്കു​ന്നു. രാ​ജേ​ഷ് ശു​ക്ല ഛായാ​ഗ്ര​ഹ​ണ​വും ഫി​ലോ​മി​ൻ രാ​ജ് ചി​ത്ര സം​യോ​ജ​ന​വും ബി. ​ശേ​ഖ​ർ ക​ലാ​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ഗാ​ന​ര​ച​യി​താ​വാ​യി​രു​ന്ന വി​ഷ്ണു സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ സി​നി​മ​യാ​ണ് ഹാ​യ്. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും മാ​ത്ര​മ​ല്ല ഈ ​സി​നി​മ​യി​ലെ ഏ​ഴ് പാ​ട്ടു​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​തും വി​ഷ്ണു​വാ​ണ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വ​ലി​യ ശ്രേ​ണി​യു​ള്ള ഇ​ട​ത്തി​ൽ എ​ട​വ​ൻ ത​റ​വാ​ട്ടി​ലെ അം​ഗ​മാ​ണ് വി​ഷ്ണു. ക​ട​മ്പേ​രി​യി​ലാ​ണ് ജ​ന​ന​മെ​ങ്കി​ലും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും കൊ​യ​മ്പ​ത്തൂ​രി​ൽ.

ക​ട​മ്പേ​രി​യി​ലെ പ​രേ​ത​നാ​യ കെ.​വി.​ജ​നാ​ർ​ദ​ന​ൻ ന​മ്പ്യാ​രു​ടെ​യും യ​ശോ​ദാ​മ്മ​യു​ടെ​യും കൊ​ച്ചു​മ​ക​നും കൊ​യ​മ്പ​ത്തൂ​രി​ലെ വ്യാ​പാ​രി എ​സ്.​ഹ​രി​നാ​രാ​യ​ണ​ന്‍റെ​യും ഇ.​വി.​സു​ശീ​ല ന​മ്പ്യാ​രു​ടെ​യും മ​ക​നു​മാ​ണ്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ത്തി​നു ശേ​ഷ​മാ​ണ് അ ​സി​നി​മ സ്വ​പ്ന​വു​മാ​യി ചെ​ന്നൈ​യി​ലെ​ത്തു​ന്ന​ത്.
 

Tags : Hi Movie Nayanthara Kavin Vishnu edavan

Recent News

Corehub Up