Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vismayolsavam

Kottayam

ചി​ങ്ങ​പ്പു​ല​രി​യെ വ​ര​വേ​ൽ​ക്കാ​ൻ കു​റ​വി​ല​ങ്ങാ​ട്ട് വി​സ്മ​യോ​ത്സ​വം

കു​റ​വി​ല​ങ്ങാ​ട്: ചി​ങ്ങ​പ്പു​ല​രി​യെ വ​ര​വേ​ൽ​ക്കാ​ൻ കൃ​ഷി​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ദി​നം നീ​ളു​ന്ന കാ​ർ​ഷി​ക വി​സ്മ​യോ​ത്സ​വം. വി​സ്മ​യോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, കൃ​ഷി ഓ​ഫീ​സ​ർ ബി. ​സ​ന്തോ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു കു​ര്യ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ സാ​ബു ഒ​റ്റ​ക്ക​ണ്ടം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്നു​മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. ഇ​ന്ന് 10.30ന് ​കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ സെ​ൽ​ഫി പോ​യി​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ കു​ര്യ​ത്തു​നി​ന്ന് പ​ഞ്ചാ​യ​ത്ത് ബ​സ്‌ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ഹ​ന റാലി. 15നു ​സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം. 16നു 10.30​ന് വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഗാ​ന​സ​ന്ധ്യ​യോ​ടെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും. ക​റി​ക്ക​രി​യ​ൽ, ചു​മ​ന്നു​കൊ​ണ്ട് ഓ​ട്ടം, കൃ​ഷി​പ്പാ​ട്ട്, ച​മ്മ​ന്തി നി​ർ​മാ​ണം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​മ്മ​ന്തി ഉ​ണ്ടാ​ക്ക​ൽ മ​ത്സ​ര​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up